HOME
DETAILS

മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

  
Web Desk
March 27 2017 | 21:03 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3-3


കോവളം: മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍  അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പുറം ഒസാവിള കരിയിലക്കാട് പുരയിടത്തില്‍ പീറ്റര്‍ (34) ആണ് മരിച്ചത്.ഒപ്പമുണ്ടയിരുന്ന ആരോഗ്യദാസിനെ പരുക്കുകളോടെ വിഴിഞ്ഞം സി.എച്ച്‌സിയില്‍ പ്രവേശിപ്പിച്ചു .സഹപ്രവര്‍ത്തകനായ വര്‍ഗീസാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ആറു മണിയോടെ വിഴിഞ്ഞം തീരത്തു നിന്ന് 5 നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ കടലില്‍ വെച്ചായിരുന്നു അപകടം. പീറ്ററും സുഹൃത്തുക്കളായ ആരോഗ്യ ദാസും വര്‍ഗീസും ഇന്നലെ പുലര്‍ച്ചെ നാലിനാണ് വിഴിഞ്ഞത്തു നിന്ന്  ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്.കടലില്‍ വല വിരിച്ചുകൊണ്ടിരിക്കെ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു സംഘം സഞ്ചരിച്ചിരുന്ന സജിത എന്ന ഫൈബര്‍ ബോട്ട് ഇവരുടെ വള്ളത്തില്‍ ഇടിച്ചു കയറുകയായിരുന്നു.
പീറ്ററിന്റെ സഹോദരന്‍ പത്രോസിന്റെതാണ് അപകടത്തില്‍പ്പെട്ട വള്ളം. ഇടിയേറ്റ് തകര്‍ന്ന വള്ളത്തിനടിയിലായിപ്പോയ പീറ്ററിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.പനിയമ്മയാണ് ഭാര്യ. ഗംഗ, ജ്യോതി, രാഖിന്നിവര്‍ മക്കളാണ് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹംഇന്നലെ  രാവിലെ 10ന് വിഴിഞ്ഞം പഴയ പള്ളിസെമിത്തോരിയില്‍ സംസ്‌കരിച്ചു. വിഴിഞ്ഞം പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  4 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 hours ago