മിശ്രവിവാഹ വേദിയിലെത്തിയത് ആയിരങ്ങള്‍
പയ്യന്നൂര്‍: കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ മിശ്രഭോജനത്തിന്റെ 101ാം വാര്‍ഷികത്തോടനുബന്ധിച്ച് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മിശ്രവിവാഹ വേദിയില്‍ എത്തിയത് ആയിരങ്ങള്‍. സംഘാടകര്‍ പ്രതീക്ഷിച്ചതില്‍ പത്തിരട്ടിയോളം വരും ഇത്. പല ജില്ലകളില്‍ നിന്നുമുള്ള അവിവാഹിതരുടെ തിക്കുംതിരക്കും പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ കൗതുക കാഴ്ചയായി. 100 രൂപ രജിസ്ട്രേഷന് ഫീസ് വാങ്ങിയായിരുന്നു പ്രവേശനം. ഫോട്ടോയടക്കമുള്ള പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിച്ച് പിന്നീട് അപേക്ഷകരെ തരംതിരിച്ച് ഉചിതമായ വിവാഹാലോചനകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. ആള്‍ക്കാരുടെ എണ്ണം കൂടിയപ്പോള്‍ അപേക്ഷാഫോറം കിട്ടാതായി. സംഘാടകര്‍ കരുതിവച്ച രശീതും തീര്‍ന്നു. ഒടുവില്‍ രശീത് പോലും നല്‍കാതെ പണം വാങ്ങാന്‍ തുടങ്ങിയതോടെ പങ്കെടുക്കാനെത്തിയവര്‍ പ്രകോപിതരായി. വിവരം മുന്‍കൂട്ടി അറിയിക്കാതെയാണ് സംഘാടകര്‍ ഫീസ് ഈടാക്കിയത്. വിവാഹമെന്ന സ്വപ്നവുമായി തിരുവന്തപുരത്തുനിന്ന് പോലും നൂറുകണക്കിന് യുവാക്കളാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ എത്തിയ അപേക്ഷകരില്‍ തൊണ്ണൂറ് ശതമാനവും യുവാക്കള്‍ തന്നെയായിരുന്നു.
വിവാഹ കമ്പോളത്തിലെ അവസ്ഥ മുതലെടുത്ത് ചെറുപ്പക്കാരെ ആകര്‍ഷിച്ച് പണംതട്ടുന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചതെന്നുമുള്ള പൊതുജന സംസാരമുണ്ടാവുകയും പ്രകോപിതരായ യുവാക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലിസെത്തി ഓഡിറ്റോറിയത്തില്‍ നിന്ന് മിശ്രവിവാഹ വേദി ടൗണ്‍ സ്ക്വയറിലേക്ക് മാറ്റി. വാങ്ങിയ രജിസ്ട്രേഷന് ഫീസ് അപേക്ഷകര്‍ക്ക് തിരിച്ചുനല്‍കാനും സംഘാടകരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."