ന്യായാധിപര്‍ പുറപ്പെടുവിക്കേണ്ടത് ഭരണഘടനയുടെ ഭാഗത്തുനിന്നുള്ള വിധി
തലശ്ശേരി: ന്യായാധിപന്‍മാര്‍ ഭരണകൂടത്തിന്റെ പ്രീതി സമ്പാദിക്കുന്ന വിധി ന്യായങ്ങളല്ല പുറപ്പെടുവിക്കേണ്ടതെന്നും ഭരണഘടനയുടെ ഭാഗത്ത് നിന്ന് നീതി നടപ്പാക്കുകയാണ് വേണ്ടതെന്നും പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഡി. ബിനു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരി പൊലിസ് പ്രസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ച 'വിചാരണ ചെയ്യപ്പെടുന്ന ഇന്ത്യന്‍ ജുഡീഷ്യറി' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായാധിപര്‍ വിരമിച്ചാല്‍ സര്‍ക്കാര്‍ പദവിയില്‍ സേവനം ചെയ്യുന്നത് ശരിയല്ലെന്ന ജസ്റ്റിസ് കെമാല്‍പാഷയുടെ അഭിപ്രായത്തോട് യോജിപ്പില്ല. ഇത്തരക്കാരുടെ അനുഭവ സമ്പത്ത് വരുംതലമുറക്ക് പ്രയോജനപ്പെടുത്തുകയെന്നതാണ് ചെയ്യേണ്ടതെന്നും ബിനു പറഞ്ഞു.
അഡ്വ. രവീന്ദ്രന്‍ കണ്ടോത്ത് അധ്യക്ഷനായി. കെ.പി.എ റഹീം, ഗഫൂര്‍ മനയത്ത്, പി. ബാലന്‍, കെ.വി മനോഹരന്‍, അഷറഫ് പൂക്കോം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."