വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: മാര്‍ച്ചിനുനേരെ പൊലിസ് ലാത്തിചാര്‍ജ്ജ്
കൊല്ലം: കേരളപുരം സെന്റ് വിന്‍സന്റ് സ്‌കൂളില്‍ 9-ാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ലാത്തിച്ചാര്‍ജില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കന്‍മാരുടെ പേരില്‍ കള്ളക്കേസ് എടുത്തതായും കോണ്‍ഗ്രസ് ആരോപിച്ചു. ആശുപത്രിയില്‍ പരുക്ക് പറ്റി കിടക്കുന്നവരെയും പൊലിസ് സ്റ്റേഷനിലുള്ളവരെയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സന്ദര്‍ശിച്ചു.
ദിനംപ്രതി കുണ്ടറയിലും പരിസരത്തും ഇത്തരം സംഭവങ്ങള്‍ നിത്യമാവുമ്പോള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് ഇരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട പൊലിസ് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താന്‍ കാണിക്കുന്നത് അത്യുത്സാഹമാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സമരമുഖത്ത് കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പ്രദീപ് മാത്യൂ, ജയകുമാരന്‍ ഉണ്ണിത്താന്‍, ജ്യോതിര്‍ നിവാസ്, ഷാജഹാന്‍, സിയാദ് തുടങ്ങിയവരാണ് ആശുപത്രിയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."