പള്ളിക്കലില്‍ എല്‍.ഡി.എഫ് കണ്വന്ഷന് ബഹളത്തില്‍ കലാശിച്ചു
പള്ളിക്കല്‍: പള്ളിക്കലില്‍ ഇന്നലെ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ബഹളത്തില്‍ കലാശിച്ചു. ബഹളം കയ്യാങ്കളിയിലേക്കെത്തിയതോടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ചിതറിയോടി.
ഉദ്ഘാടനം ചെയ്യാന്‍ വേദിയിലെത്തിയ ഇ.കെ വിജയന് എം.എല്‍.എ പ്രശ്നം രൂക്ഷമായതോടെ വേദിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നുവെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നത്തിന് കാരണമായത്. ഘടക കക്ഷികളോട് ആലോചിക്കാതെ ഏകപക്ഷീയമായി ഏരിയാ സെക്രട്ടറി പാനല്‍ തയ്യാറാക്കുകയായിരുന്നെന്നും കമ്മിറ്റിയിലേക്ക് ഘടക കക്ഷികളെ തീരുമാനിക്കാനുള്ള അവകാശം ഘടക കക്ഷികള്ക്കായിരിക്കെ ഏരിയാ സെക്രട്ടറി കെ.പി സന്തോഷ് തയ്യാറാക്കിയ പാനല്‍ അംഗീകരിക്കണമെന്ന അദ്ധേഹത്തിന്റെ വാശിയാണ് കണ്വന്ഷന് അലങ്കോലപ്പെടാന്‍ കാരണമായതെന്നും സി.പി.ഐ ആരോപിച്ചു. എന്‍.സി.പി ജില്ലാ കമ്മിറ്റിയംഗം വിജയന് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും ഏരിയാ സെക്രട്ടറി വഴങ്ങിയില്ലായെന്നാണ് ഘടക കക്ഷികള്‍ പറയുന്നത്. ഇതോടെ സി.പി.ഐ യോഗം ബഹിഷ്കരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."