ഓടയില്‍ വീണു മരണം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കോഴിക്കോട്: സ്ലാബിട്ട് മൂടാത്ത നഗരത്തിലെ ഓടകള്‍ മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മാങ്കാവില്‍ തുറന്നിട്ട ഓടയില്‍ വീണു മധ്യവയസ്‌കന്‍ മരിച്ചിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് ജില്ലാ കലക്ടര്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ പറഞ്ഞു.
കേസ് ജൂലൈയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മൂന്നുവര്‍ഷത്തിനിടയില്‍ മൂന്നു പേരാണ് നഗരത്തിലെ മൂടാത്ത ഓടകളില്‍ വീണു മരിച്ചത്. കഴിഞ്ഞ ദിവസം ശശീന്ദ്രന്‍ എന്ന ഗൃഹനാഥന്റെ ജീവനും ഓട കവര്‍ന്നെടുത്തു. തുടര്‍ച്ചയായി മൂന്നു മരണം നടന്നിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഓടകള്‍ മൂടാന്‍ പലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കമ്മിഷന് വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."