പട്ടാമ്പി ബ്ലോക്കില്‍ ഈ വര്‍ഷം 479 ഹെക്ടറില്‍ നെല്‍കൃഷി
പട്ടാമ്പി: ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ ഇത്തവണ 479 ഹെക്ടറില്‍ ഒന്നാംവിള നെല്‍കൃഷിയിറക്കും. ഇതിനായി പാടശേഖരങ്ങളില്‍ വിത്തിടല്‍ തുടങ്ങി. വേനല്‍മഴ നേരത്തെ ലഭിച്ചതിനാല്‍ കര്‍ഷകര്‍ മെയ് ആദ്യവാരത്തില്‍ തന്നെ പാടം നെല്‍കൃഷിക്കായി തയാറാക്കിയിരുന്നു.
ജ്യോതി നെല്‍വിത്താണ് ഒന്നാം വിളയില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അതേസമയം പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നും കൃഷിഭവനുകളില്‍നിന്നും വിത്ത് വിതരണം നേരത്തെ തുടങ്ങിയതും കര്‍ഷകര്‍ക്ക് ആശ്വാസമായി.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒന്നാം വിളനെല്കൃഷിയില് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. ഓങ്ങല്ലൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് ഒന്നാംവിള ഇറക്കുന്നത്. 220 ഹെക്ടര്‍ പാടശേഖരത്തിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. പരുതൂര്‍ പഞ്ചായത്തില്‍ 75 ഹെക്ടറിലും നഗരസഭയില്‍ 70 ഹെക്ടറിലും പാടശേഖരങ്ങളില്‍ ഒന്നാംവിള കൃഷിചെയ്യും. കുലുക്കല്ലൂര്‍ 35, കൊപ്പം 32, മുതുതല 25, വിളയൂര്‍ 12, തിരുവേഗപ്പുറ 10 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റുപഞ്ചായത്തുകളിലെ കൃഷി. നഗരസഭയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നെല്‍കൃഷി നാലിലൊന്നായി കുറഞ്ഞെങ്കിലും രണ്ടുവര്‍ഷമായി കുറവും കൂടുതലുമില്ലാതെ കൃഷിയിറക്കല്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."