വേനല്‍ കടുത്തു; വഴിയോര തണ്ണിമത്തന്‍ വിപണി സജീവമാകുന്നു
വണ്ടൂര്‍: വേനല്‍ കടുത്തതോടെ വഴിയോര തണ്ണിമത്തല്‍ കച്ചവടം പൊടിപൊടിക്കുന്നു. വില കുറഞ്ഞതും ഏറെ ഗുണമുള്ളതുമായ തണ്ണിമത്തന് ആവശ്യക്കാരേറുന്നതായി കച്ചവടക്കാര്‍.
വത്തക്ക, കുമ്മട്ടി എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന തണ്ണിമത്തന്‍ വേനല്‍ കാലത്ത് ശരീരത്തിനുണ്ടാകുന്ന ജലനഷ്ടം കുറക്കാനും ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഏറെ ഫലപ്രദമാണ്. 92 ശതമാനം വെള്ളവും 8 ശതമാനം ഷുഗറുമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്.
വിലക്കുറവും സുലഭവുമായി ലഭിക്കുന്ന ഇനമാണെങ്കിലും തണ്ണിമത്തന് ഏറെ ഗുണങ്ങളുമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും തണ്ണിമത്തന്‍ കേരളത്തിലെ വിപണിയിലേക്കെത്തുന്നത്.
കാസര്‍ഗോഡ് ജില്ലയിലും കേരളത്തിലെ തന്നെ വിവിധ ജില്ലകളിലും തണ്ണിമത്തന്‍ കൃഷി തുടങ്ങിയിട്ടുണ്ട്. ഇളംപച്ചയും കടുത്ത പച്ചയുമുള്ള ഇനങ്ങളാണ് വില്‍പനക്കുള്ളത്. രാസപ്രയോഗമുണ്ടെങ്കിലും കട്ടിയുള്ള തോടുള്ളതിനാല്‍ മറ്റു പഴങ്ങളെ അപേക്ഷിച്ച് വലിയ ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല.
വിവാഹ, സല്‍ക്കാര ചടങ്ങുകളിലും ഒഴിച്ചുകൂടാനാകാത്തതായി മാറിയിട്ടുണ്ട്. കൂടാതെ വിലകുറവുള്ളതിനാല്‍ കടുത്ത ചൂടില്‍ നിന്നു രക്ഷനേടാന്‍ സാധാരണക്കാര്‍ വാങ്ങുന്ന പഴയിനങ്ങളില്‍ പ്രധാന ഇനമായി തണ്ണിമത്തന്‍ മാറി.
സീസണായതിനാല്‍ വിലയും താഴ്ന്നിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ കിലോക്ക് 15 രൂപ നിരക്കില്‍ വരെ വില്‍പനയെത്തിയിട്ടുണ്ട്. ജ്യൂസ് വില്‍കുന്നുത് ഗ്ലാസ് ഒന്നിന് 10 മുതല്‍ 15 രൂപാ നിരക്കിലാണ്. ടാര്‍ പോളിന്‍ വിരിച്ചും ചെറിയ പന്തലിട്ടും ഇപ്പോള്‍ റോഡരുകില്‍ കച്ചവടം തകൃതിയായി നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."