HOME
DETAILS
MAL
വൈദ്യുതിക്കാലിനിടിച്ച് കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
backup
March 27 2017 | 22:03 PM
കരുവാരക്കുണ്ട്: ചിറക്കല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്നോവ കാറ് വൈദ്യുതിക്കാലിനിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് ചിറക്കല്‍ പെട്രോള്‍ പമ്പിന് മുമ്പിലാണ് അപകടമുണ്ടായത്. യാത്രക്കാരന് കാളികാവ് സ്വദേശി അബ്ദുറസാഖാണ് പരുക്കേല്‍കാതെ രക്ഷപ്പെട്ടത്.
പെരിന്തല്‍മണ്ണയില്‍ നിന്നു കാളികാവിലേക്ക് പോവുകയായിരുന്നു റസാഖ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്തുളള വൈദ്യുതി കാലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതികാല്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് സമീപത്തെ പത്ത് അടിയോളം താഴ്ച്ചയുളള തോട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു. രണ്ടുവട്ടം കാര്‍ തലകീയായി മറിഞ്ഞിട്ടും യാത്രക്കാരനായ അബ്ദുറസാഖ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."