HOME
DETAILS

ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നത് ഉചിതമായ നടപടിയല്ല: ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍

  
backup
May 28 2018 | 20:05 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കൊച്ചി: ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തിയും മറുപടിപറയാന്‍ കഴിയാത്ത പദവിയിലിരിക്കുന്നവരെ കുറ്റപ്പെടുത്തിയും മേന്മ നടിക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍. യാത്രയയപ്പിനോടനുബന്ധിച്ച് ഇന്നലെ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ മഹത്തായ സ്ഥാപനമായ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ അടുത്തകാലത്തുണ്ടായ ശ്രമങ്ങളില്‍ വേദനയും ദുഃഖവുമുണ്ട്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് കെ.കെ മാത്യു തുടങ്ങിയ പ്രശസ്ത ന്യായാധിപന്മാര്‍ ഉടലെടുത്തത് കേരളാ ഹൈക്കോടതിയില്‍ നിന്നാണ്. കേരളാ ഹൈക്കോടതിക്ക് തിളക്കമുള്ള ഒരു ഭൂതകാലമുണ്ട്. അര്‍പ്പണ മനോഭാവത്തോടെ ചുമതല നിര്‍വഹിക്കുന്ന സത്യസന്ധരും പണ്ഡിതരുമായ ജഡ്ജിമാരാണ് ഈ സ്ഥാപനത്തിന്റെ ശക്തി. ഇവരാരും പ്രശസ്തിക്കുവേണ്ടി നിലകൊള്ളുന്നവരല്ല. സാധാരണക്കാരന് ജുഡിഷ്യറിയിലുള്ള വിശ്വാസം തകര്‍ക്കുന്നതരത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. പരീക്ഷണ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്ഥാപിത താല്‍പര്യമുള്ള സംഘടനകളും വ്യക്തികളും അടുത്തകാലത്ത് ഈ സ്ഥാപനത്തെ എങ്ങനെയാണ് കടന്നാക്രമിച്ചതെന്ന് നാം കണ്ടതാണ്. ഇത്തരം പ്രവണതകളെ സമാധാന മാര്‍ഗങ്ങളിലൂടെ ചെറുക്കണമെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തെ ജസ്റ്റിസ് കെമാല്‍ പാഷ തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ശനിയാഴ്ച നടന്ന ഹൈക്കോടതി ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തില്‍ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പൊട്ടിത്തെറിച്ചിരുന്നു. അല്‍പന്മാരായ ജഡ്ജിമാര്‍ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ കൂടുതല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, കോടതിയുടെ അന്തസ് പരിഗണിച്ച് കൂടുതല്‍ പറയുന്നില്ലെന്നും ഹൈക്കോടതിയിലെ അഭ്യുദയകാംക്ഷികളുടെ ഉപദേശം കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
വിവാദ പ്രസംഗത്തിന്റെ പേരില്‍ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. എറണാകുളം സ്വദേശിയായ അഡ്വ. പ്രദീപ് കുമാറാണ് ഹരജി നല്‍കിയത്. അല്‍പന്മാരായ ജഡ്ജിമാര്‍ എന്ന പ്രയോഗം ഹൈക്കോടതിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും ഇത്തരം പ്രയോഗങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹരജിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago