പദ്ധതികളും ഫണ്ടും യഥേഷ്ടം; എന്നിട്ടുമവര്‍ ചെറ്റക്കൂരകളില്‍ നരകിച്ചുകഴിയുന്നു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിനും വീട് റിപ്പയറിങ്ങിനും അപേക്ഷ നല്‍കി കാത്തുനില്‍ക്കുന്നവരുടെ ദുരിതം വര്‍ധിക്കുന്നു. അഞ്ചു പതിറ്റാണ്ടുകാലം പ്രതിപക്ഷം പോലുമില്ലാതെ ഭരിച്ച സി.പി.എം ശക്തികേന്ദ്രങ്ങളിലാണു നിരവധിപേര്‍ ഏറെ പ്രയാസപ്പെടുന്നത്.
ഒറ്റപ്പെട്ട ഭാഗങ്ങളില്‍ കുടിവെള്ളവും വാഹനസൗകര്യവുമില്ലാതെ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ ചെറ്റക്കൂരയില്‍ കഴിയുന്നുണ്ട്. ഓരോ ഭരണസമിതിയും മാറിമാറി വരുമ്പോള്‍ വീടിനു വേണ്ടിയുള്ള അപേക്ഷയുമായെത്തുന്ന ഇവരോട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറുപടി നല്‍കി വിടുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഐ.എ.വൈ പദ്ധതിയിലും ഇ.എം.എസ് ഭവന പദ്ധതിയിലും ഉള്‍പ്പെടുത്തി വീടുനിര്‍മാണത്തിനായെടുത്ത വായ്പയുടെ തിരിച്ചടവ് ഉടന്‍തന്നെ വേണമെന്ന അധികൃതരുടെ സമീപനവും ഗുണഭോക്താക്കളെ പ്രയാസപ്പെടുത്തുന്നുണ്ട്. വായ്പയെടുത്തു വീടുപണി ആരംഭിക്കുകയും തുടര്‍ന്നു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരുമാണു മിക്കവരും.
ശക്തമായ മഴ കൂടി ആരംഭിച്ചതോടെ വീടുകള്‍ക്കു ചുമര്‍കെട്ടിയവരും മേല്‍ക്കൂരയില്ലാത്തവരും അപകടം ഭയന്നുകഴിയുകയാണ്.
വീടു നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് ലഭിക്കുമെന്നു പ്രതീക്ഷിച്ചു നിരവധി കുടുംബങ്ങളാണു താര്‍പോളിന്‍ കൊണ്ടു കെട്ടിമറച്ച വീടുകളില്‍ ദുരിതംപേറി കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."