അമിത ചാര്‍ജ് ഈടാക്കിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി
കോതമംഗലം: ജില്ലയില്‍അനധികൃതമായി സൂപ്പര്‍ഫാസ്റ്റ് സിറ്റിക്കര്‍ പതിച്ച് അമിത ചാര്‍ജ് ഈടാക്കി സര്‍വ്വിസ് നടത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍തിരെ നടപടി സ്വികരിച്ചു. ജില്ലയില്‍ മറ്റ് പലയിടങ്ങളിലും നിരവധി സ്വാകാര്യബസുകളാണ് സൂപ്പര്‍ഫാസ്റ്റ് എന്നെഴുതി ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിങ്കുന്നത്. സ്വകാര്യ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ,കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞും സൂപ്പര്‍ഫാസ്റ്റ് ബസുകളായി സര്‍വീസ് നടത്തിവന്ന ബസുകള്‍ക്കെതിരെയാണ് കോതമംഗലത്ത് മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അനധികൃത ബോര്‍ഡുകള്‍ മാറ്റുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ബസുകളുടെ കൊള്ളക്കെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഭൂരിഭാഗം സൂപ്പര്‍ഫാസ്റ്റ് ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡനറി താത്ക്കാലിക പെര്‍മിറ്റുകളായി മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ ഇത് മറച്ച് വച്ച് യാത്രക്കാരില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് ഈടാക്കുകയും ചെയ്തു വരികയായിരുന്നു. ഇതിനു പുറമെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്തുകയോ ആളെ ഇറക്കുകയോ ചെയ്തിരുന്നില്ല. കുമളി, എരുമേലി, കാന്തല്ലൂര്‍, സൂര്യനെല്ലി ,കോവിലൂര്‍, പൂപ്പാറ തുടങ്ങി മലയോര മേഖലകളില്‍ നിന്നും ആലുവ, എറണാകുളം എന്നിവടങ്ങളിലേക്ക് സര്‍വ്വിസ് നടത്തി വന്നിരുന്ന വാഹനങ്ങളാണ് പരിശോധനയില്‍ പിടികൂടിയത്. 2017 വരെ വിവിധ കാലയളവിലായി സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് തീരുന്ന 15 ല്‍ പരം ബസുകള്‍ക്ക് മാത്രമേ നിലവില്‍ പെര്‍മിറ്റ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."