തലശേരി സംഭവം: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം: വി.എം സുധീരന്‍
തിരുവനന്തപുരം: തലശേരിയില്‍ ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ചുരുങ്ങിയ പക്ഷം ഖേദം പ്രകടിപ്പിക്കാനെങ്കിലും തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. മുഖ്യമന്ത്രി വിശദീകരിച്ച ഓരോ കാര്യവും വാസ്തവ വിരുദ്ധമാണെന്ന് ദലിത് സഹോദരിമാരായ അഖിലയും അഞ്ജനയും പിതാവ് രാജനും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇവര്‍ സ്വമേധയാ പൊലിസ് സ്‌റ്റേഷനില്‍ ചെന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ച കേസില്‍ മൊഴിയെടുക്കാന്‍ എന്നുപറഞ്ഞാണ് പൊലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതും അതിനുശേഷം അറസ്റ്റ് ചെയ്തതും.
കൂടാതെ ഇവരുടെ ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയില്ലായിരുന്നെന്നും പിന്നീട് കുഞ്ഞിനെ കൊണ്ടുവന്ന് കൊടുക്കുകയായിരുന്നുവെന്നും ജാമ്യം എടുക്കാന്‍ അഭിഭാഷകന്‍ ജാമ്യഹരജി സമര്‍പ്പിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദഗതികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടതായും സുധീരന്‍ പറഞ്ഞു. അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം.കെ ദാമോദരന്‍ പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന നടപടിയാണ്.
ഇത് നിയമവാഴ്ചയോടുള്ള ആനാദരവാണ്. ശുക്കൂറിന്റെ മതാവിന് നിയമ പരിരക്ഷ ഇല്ലാതാകുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ അനുചിതമായി ഇടപെടുന്നത് ഗൗരവമേറിയ സംഭവമാണ്. ഇത് ജനങ്ങള്‍ക്ക് നിയമസംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത് ദാരുണമായി കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവകരമാണെന്നും ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."