മദ്ദള വിദ്വാന്‍ നെല്ലുവായ് ശശിക്ക് വീരശൃംഖല നല്‍കി ആദരിച്ചു
എരുമപ്പെട്ടി: മദ്ദള വിദ്വാന്‍ നെല്ലുവായ് ശശിയെ ജന്‍മനാട് വീരശൃംഖല നല്‍കി ആദരിച്ചു.
മദ്ദള വാദന രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലത്തിലധികമായി ശ്രദ്ധേയനായ വാദ്യകുലപതിയെ ശിഷ്യരും,നാട്ടുകാരും,വാദ്യ പ്രേമികളും ചേര്‍ന്നാണ് ആദരിച്ചത്.
പഞ്ചവാദ്യത്തിന്റേയും താലത്തിന്റേയും അകമ്പടിയോടെയാണ് നെല്ലുവായ് ശശിയെ വേദിയിലേക്ക് ആനയിച്ചത്.
നെല്ലുവായ് മുല്ലക്കല്‍ ക്ഷേത്രാങ്കണത്തില്‍ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പൊതു സമ്മേളനം വ്യവസായിക വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി.പത്മശ്രീ കലാമണ്ഡലം ഗോപി നെല്ലുവായ് ശശിക്ക് വീര ശൃംഖല സമര്‍പ്പിച്ചു.
തന്ത്രി കീഴ് മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ നാരായണന്‍ കീര്‍ത്തിഫലക സമര്‍പ്പണം നടത്തി.
പത്മശ്രീ ഡോ. സുന്ദരമേനോന്‍ പൊന്നാട അണിയിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ കീര്‍ത്തിപത്ര സമര്‍പ്പണം നടത്തി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉപഹാര സമര്‍പ്പിച്ചു.തൃക്കൂര്‍ രാജന്‍ ചന്ദനഹാരം അണിയിച്ചു.
മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്. നായര്‍, അന്നമനട പരമേശ്വരന്‍, പ്രൊഫസര്‍ എം. മാധവന്‍കുട്ടി, ചോറ്റാനിക്കര വിജയന്‍ മാരാര്‍, സതീഷ് മേനോന്‍, പെരുവനം സതീശന്‍ മാരാര്‍ തുടങ്ങി കലാ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."