HOME
DETAILS

പെരുമഴയിലും ചെങ്ങന്നൂരില്‍ കനത്ത പോളിങ്

  
backup
May 29 2018 | 04:05 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf



ചെങ്ങന്നൂര്‍:ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോരിചൊരിഞ്ഞ മഴയെ അവഗണിച്ചും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുവാനായി പോളിങ് സ്‌റ്റേഷനുകളിലേക്ക് ആയിരക്കണക്കിന് വോട്ടര്‍ൃമാരാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ ഏഴ് മുതല്‍ ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിവരെ തുടര്‍ന്നു. എന്നാല്‍ ചില ബൂത്തുകളില്‍ ക്യൂവില്‍ നിന്ന അവസാന ആള്‍ക്കും അവസരം കൊടുക്കുന്നതിന്റെ ഭാഗമായി അത് ആറരവരെ നീണ്ടു. അങ്ങിങ്ങ് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും പൊതുവേ വോട്ടിങ് സമാധാന പൂര്‍ണ്ണമായിരുന്നു. ഞായറാഴ്ച പകല്‍ ആരംഭിച്ച മഴ ഇന്നലെയും തുടര്‍ന്നതിനാല്‍ മുന്നണികള്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്കൊക്കെ വിരാമമിട്ട് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ചില സാങ്കേതിക തകരാറുകള്‍ കാരണവും വെളിച്ചക്കുറവ് മൂലവും ബൂത്തുകളിലെ വോട്ടിംഗ് വൈകി. ചില ബൂത്തുകളില്‍ വോട്ടര്‍മാര്‍ മഴനഞ്ഞ് നിന്ന് വോട്ട് ചെയ്യേണ്ട അവസ്ഥയും സംജാതമായിരുന്നു. 22 പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സി.പി.എം-ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും കൈയ്യേറ്റമുണ്ടായി. മാന്നാര്‍ എന്‍എസ്എസ് കരയോഗം എല്‍പിസ്‌കൂളില്‍ കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം മൂത്ത് കൈയ്യേറ്റത്തിന്റെ വക്കോളമെത്തി.
പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മാന്നാര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗമായ പ്രകാശ് മൂലയിലിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. പാവുക്കര മണലേല്‍ സ്‌കൂള്‍ ബൂത്തിലും സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റവും വാഗ്വാദവും നടന്നു. ചെങ്ങന്നൂര്‍ പാണ്ടവന്‍പാറയിലെ ബി.ജെ.പി ബൂത്ത് ഓഫീസ് ഞായറാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി ഉയര്‍ന്നു. ചെറിയനാട് ചെറുവല്ലൂര്‍ പോളിംഗ് ബൂത്തില്‍ പുറത്തുനിന്ന് എത്തിയ സിപിഎം പ്രവര്‍ത്തകര്‍ വോട്ട് ക്യാന്‍വാസ് ചെയ്യുന്നു എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെണ്മണി പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് വൈകി. കല്ലിശേരി വൊക്കേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ ആറ് തവണയിലേറെയാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. ഇത് പരിഹരിക്കാന്‍ ഏറെ വൈകിയതിനാല്‍ വോട്ടര്‍മാരില്‍ ചിലര്‍ വോട്ട് രേഖപെടുത്താതെ മടങ്ങിയതായി പറയുന്നു. ഇവിടെ ഉച്ചവരെ 300 വോട്ടുകളാണ് പോള്‍ചെയ്തത്.
തിരുവന്‍വണ്ടൂരിലെ ഇരമല്ലിക്കര ഹിന്ദു യു.പി സ്‌കൂള്‍, മാന്നാര്‍ നായര്‍ സമാജം, തൃക്കുരട്ടിക്കാട് ശ്രീഭുവനേശ്വരി, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി.വി സ്‌കൂള്‍, പേരിശേരി ഗവണ്‍മെന്റ് യു.പി.എസ് എന്നി സ്‌കൂളുകളിലെയും വോട്ടിംഗ് മിഷീനുകളും തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് സമയം വൈകിയിരുന്നു. കല്ലിശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 37,38 പോളിംഗ് സ്‌റ്റേഷനിലേക്കുള്ള പ്രവേശനം കുത്തനെ ഇറക്കമായതിനാല്‍ കൈവരിസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് മഴയില്‍ നഞ്ഞ് കുതിര്‍ന്നതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കയറ്റിറക്കം ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍ പുലിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ കുടുംബ സമേതം എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബവും കൊഴുവല്ലൂര്‍ എസ.്എന്‍.ഡി.പി യു.പി സ്‌കൂളില്‍ രാവിലെ 7ന് എത്തി വോട്ട് ചെയ്തു.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വോട്ടില്ലായിരുന്നു. ചെറു പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ആം ആദ്മി സ്ഥാനാര്‍ഥി രാജീവ് പള്ളത്ത് ഭാര്യ വിദ്യയോടൊപ്പം ചെങ്ങന്നൂര്‍ നഗരസഭയിലെ മംഗലം ജെബിസ്‌കൂള്‍ 43ാം നമ്പര്‍ ബൂത്തില്‍വോട്ട് ചെയ്തു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധു ചെങ്ങന്നൂരിന് പേരിശേരി കിഴക്ക് തിങ്കളാമുറ്റം മൗണ്ട കാര്‍മ്മല്‍ സ്‌കൂളിലെ 94ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട.് ഭാര്യയോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുള്‍പ്പടെ 17 പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
76.269 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. ആകെ 152035വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരുമാണ്.
പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോള്‍ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്. പുരുഷന്‍മാരെക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍. വോട്ടര്‍പട്ടികയില്‍ 199340 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 92919 പേര്‍ പുരുഷന്‍മാരും 106421 സ്ത്രീകളുമാണ് . തിരഞ്ഞെടുപ്പ് പൂര്‍ണമായി അവസാനിച്ചത് രാത്രി എട്ടുമണിയോടെയാണ്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു.


'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago