എല്‍നിനോ പ്രതിഭാസം: ഇത്തവണയും കാര്യമായ മഴയുണ്ടാകില്ല
ന്യൂഡല്‍ഹി: ഇത്തവണയും മണ്‍സൂണ്‍ കാലത്ത് കാര്യമായ മഴലഭിക്കാനിടയില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണില്‍ മുന്‍കാലത്ത് ഇതേ സീസണില്‍ ലഭിച്ച മഴയേക്കാള്‍ കുറവായിരിക്കും മഴ ലഭിക്കുകയെന്നും പറയുന്നു.
അതേസമയം ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഴയുടെ തോതില്‍ കാര്യമായ കുറവുണ്ടാകുമെന്നും പറയുന്നുണ്ട്.
എല്‍നിനോയുടെ ഫലമായി ശാന്തസമുദ്രത്തില്‍ ചൂട് കൂടുകയും ഇത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ സ്വാധീനിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇത് ഇന്ത്യയില്‍ വരള്‍ച്ചക്ക് സമാനമായ സാഹചര്യമാണ് ഉണ്ടാക്കുക.
ദീര്‍ഘ കാലത്തേക്കായി ലഭിക്കുന്ന ശരാശരി മഴയുടെ തോത് ജൂണില്‍ ലഭിക്കുമെങ്കിലും സെപ്റ്റംബര്‍ ആകുമ്പോഴേക്ക് വലിയ കുറവിലേക്ക് എത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 94 ശതമാനത്തിനും 93 ശതമാനത്തിനും താഴെയായിരിക്കും മഴ ലഭിക്കുകയെന്നും വിലയിരുത്തുന്നുണ്ട്. ശരാശരി ലഭിക്കേണ്ട മഴ ലഭിക്കാത്ത സാഹചര്യമായിരിക്കും തുടര്‍ച്ചയായ നാലാം വര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."