പൊലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് മുസ്്‌ലിം ലീഗും
ആര്‍പ്പൂക്കര : മുസ്‌ലിം ലീഗ് പ്രകടനമായാണ് പൊലീസ് സ്റ്റേഷനിലെത്തി ഉപരോധത്തിന് നേതൃത്വം നല്‍കിയത്.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, ജില്ലാ ഭാരവാഹികളായ കുഞ്ഞുമോന്‍ കെ.മേത്തര്‍, പി.എസ്.ബഷീര്‍, പി.കെ.അബ്ദുല്‍ സമദ്,സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് കുട്ടി, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അജി കൊറ്റമ്പടം, ഷെബീര്‍ ഷാജഹാന്‍, ഫാറൂക്ക് പാലപ്പറമ്പില്‍, പി.കെ.അബ്ദുള്‍ സലാം, ഷെമീര്‍ വളയം കണ്ടം, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും എസ്.പിയെ സ്ഥാലം മാറ്റുകയും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് നേതാക്കള്‍ ഉപരോധ സമരം അവസാനിപ്പിച്ചത്. കെവിന്റെ കൊലപാതകത്തില്‍ ദലിത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കേരളം പോലെയുള്ള സംസ്ഥാനത്ത് ദുരഭിമാന കൊലക്ക് സാഹചര്യം ഒരുക്കിയ പൊലീസും പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പം ജനങ്ങളോട് മറുപടി പറയണമെന്ന് ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."