പെന്‍ഷന്‍കാരുടെ കുടിശ്ശിക ഒറ്റത്തവണയായി നല്‍കണം
കാഞ്ഞങ്ങാട്: വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരുടെ പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കണമെന്നു കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷണേഴ്സ് കോണ്‍ഗ്രസ് പ്രഥമ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്ട് നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണന് അധ്യക്ഷനായി. കെ.വി ദാമോദരന്‍, വി.വി ഗോവിന്ദന്, പ്രഭാകരന് കരിച്ചേരി, ബാബു മണിയങ്ങാനം, കെ.വി വേണുഗോപാല്‍, ടി.വി വിനോദ്കുമാര്‍, പി ബാലകൃഷ്ണന് സംസാരിച്ചു.
ഭാരവാഹികള്‍: എം ബാലകൃഷ്ണന് (പ്രസിഡന്റ്), എ.എല്‍ ജേക്കബ്, പി ജനാര്ദ്ധനന് (വൈസ് പ്രസിഡന്റുമാര്‍), കെ.വി ദാമോദരന്‍ പിലിക്കോട് (സെക്രട്ടറി), ദാമോദരന്‍ കുന്നത്തൂര്‍ (ജോ.സെക്രട്ടറി), വിന്‍സന്റ് ക്രാസ്റ്റ (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."