HOME
DETAILS

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍

  
backup
May 29 2018 | 06:05 AM

chief-election-commissioner-debunks-failure-of-evms-vvpat-544363-2

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന വിവിധ മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു എന്ന ആരോപണം നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍.

വോട്ടിങ് യന്ത്രങ്ങള്‍ക്ക് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് കമ്മിഷണര്‍ ഒപി റാവത്ത് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വിവിപാറ്റ് മെഷിനുകള്‍ക്കു തകരാര്‍ സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു.

ഉത്തര്‍പ്രദേശിലെ കൈരാനയിലും മാഹാരാഷ്ട്രയിലെ പല്‍ഘാര്‍, ബാന്ദ്ര എന്നിവിടങ്ങളിലും ഇലക്ട്രോണിക് വോട്ടംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മണ്ഡലത്തിലെ 60ഓളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറുള്ളതായി ചൂണ്ടിക്കാണിച്ച് കൈരാനയിലെ സംയുക്തപ്രതിപക്ഷ സ്ഥാനാര്‍ഥി തബസ്സും ഹസന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു.

ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് ഇ.വി.എം തകരാറിലായതെന്നും അവര്‍ ആരോപിച്ചിരുന്നു.

പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ്, എസ്.പി നേതാവ് രാംഗോപാല്‍ യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനറെ കണ്ടും പരാതി ഉന്നയിച്ചിരുന്നു. തകരാര്‍ വന്ന ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പല്‍ഗാര്‍, ബാന്ദ്ര, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നൂര്‍പൂര്‍ (ഉത്തര്‍പ്രദേശ്), ശാന്‌കോട്ട് (പഞ്ചാബ്), ജോകിഹട്ട് (ബിഹാര്‍), ഗോമിയ, സില്ലി (ജാര്‍ഖണ്ഡ്), പലുസ് കദീഗാവ് (മഹാരാഷ്ട്ര), അംബാത്തി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്ത്തല (പശ്ചിമബംഗാള്‍) കേരളത്തിലെ ചെങ്ങന്നൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളിലുമാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്.

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago