അപകടക്കെണിയൊരുക്കി ദേശീയ പാതയിലെ തുറന്നകാന
മരട്: ദേശീയ പാതയോട് ചേര്‍ന്ന് നെട്ടൂര്‍ പ്രദേശത്തുള്ള മൂടിയല്ലാത്ത കാന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. ദേശീയ പാതയ്ക്കും സര്‍വീസ് റോഡിനുമിടയിലുള്ള കാനയുടെ ഇരുവശങ്ങളിലും പുല്ലും വള്ളി പടര്‍പ്പുകളും പിടിച്ചു കാന മൂടി കിടക്കുന്ന അവസ്ഥയിലാണ്. ഇവിടെ ദേശീയ പാതയോരത്ത് വിശ്രമിക്കുന്നതിനും മറ്റു മായി റോഡിന്റെ അരിക് ചേര്‍ത്ത് നിര്‍ത്തുന്ന വാഹനങ്ങള്‍ ദേശീയപാതയിലെ ഈ വാരിക്കുഴിയില്‍ വീഴുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
ദേശീയപാത അതോറിട്ടിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കാന സ്ലാബിട്ട് മൂടണമെന്ന നാട്ടുകാരുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം ഇത് വരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല. തുറന്ന് കിടക്കുന്നതിനാല്‍ അപകടങ്ങള്‍ക്ക് പുറമെ മാലിന്യങ്ങള്‍ നിക്ഷേപിച്ചും മഴയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങള്‍ ഒഴുകിയെത്തിയും കാനയിലെ നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇതിനാല്‍ മഴ ശക്തമാകുമ്പോള്‍ ദേശീയ പാതക്ക് പടിഞ്ഞാറ് ഭാഗത്ത് വെള്ളക്കെട്ട് മൂലം പ്രദേശം മുഴുവന്‍ വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. ദേശീയപാത അതോറിട്ടിക്ക് ഫണ്ടില്ലാത്തതിനാലാണ് കാനകള്‍ക്ക് സ്ലാബിടാന്‍ വൈകുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. അപകടങ്ങള്‍ ഒഴിവാകുന്നതോടൊപ്പം കാനകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും കാന സ്ലാബിട്ട് മൂടുന്നത് സഹായകമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."