വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലികക്കാരും 'സ്ഥിരം'തന്നെ
വൈത്തിരി: വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവരും ഒരര്‍ഥത്തില്‍ സ്ഥിരം ജീവനക്കാര്‍ തന്നെ. ആറ് വര്‍ഷത്തിലധികമായി പലരും ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. കൂടിക്കാഴ്ചകളോ മറ്റ് പരീക്ഷകളോ ഇല്ലാതെ ഇവര്‍ തന്നെ വര്‍ഷങ്ങളായി തുടരുകയാണ്.
അതേസമയം ഒരു ജോലിയെന്ന സ്വപ്നവുമായി എംപ്ലോയ്‌മെന്റില്‍ പേരും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇന്നും തൊഴിലില്ലാതെ അലയുകയുമാണ്. സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്, ഡി.എ.ആര്‍, രജിസ്ട്രറി വകുപ്പുകളിലാണ് ഇത്തരത്തില്‍ 'സ്ഥിര' താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത്. വകുപ്പുകളിലെ സബ് എന്‍ജിനിയര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനാനുവാദത്തോടെയുള്ള സര്‍വിസ്.
59 ദിവസം കഴിഞ്ഞാല്‍ വീണ്ടും കൂടിക്കാഴ്ച നടത്തി പുതിയ ആളുകളെ നിയമിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ താല്‍ക്കാലികക്കാര്‍ ജോലി ചെയ്യുന്നതെന്നാണ് ജോലി കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികളുടെ പരാതി. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ജോലിക്ക് ആളെ എടുക്കണമെന്ന മാനദണ്ഡവും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയക്കാര്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നത് മൂലം തങ്ങളുടെജോലിയെന്ന അവകാശമാണ് ഹനിക്കപ്പെടുന്നതെന്നും ഇതിനെതിരേ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."