രണ്ട് കോടി ചെലവിട്ട ആനക്കുളം ഇപ്പോള്‍ കൊതുകുകളുടെ താവളം
കണ്ണൂര്‍: രണ്ട് കോടി രൂപ ചിലവഴിച്ച് നവീകരിച്ച ആനകുളം കൊതുക് വളര്‍ത്തു കേന്ദ്രമായി മാറുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നവീകരിച്ച ആനക്കുളം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മാസങ്ങള്‍ കൊണ്ടു തന്നെ കുളം വീണ്ടും പൂര്‍വ സ്ഥിതിയിലായി. ഇപ്പോള്‍ മാലിന്യം നിറഞ്ഞ് കൊതുകു വളര്‍ത്തു കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ആനക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പലപ്പോഴായി വൃത്തിയാക്കിയത്. പത്ത് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് 2015 നവംബറില്‍ കുളം നവീകരണം ആരംഭിച്ചത്. രണ്ടര ഏക്കര്‍ വിസ്തൃതിയിലുന്ന കുളം നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെളളം ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്. എന്നാല്‍ ജില്ല കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുമ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആനകുളത്തിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. സംരക്ഷണ സമിതി ഇടക്കിടെ കുളം വൃത്തിയാക്കുന്നുണ്ടെങ്കിലും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പായല്‍ നിറയുന്നത് ഇവരെ പ്രയാസത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."