കാര്‍ഷിക മേഖലയ്ക്കും ജല സംരക്ഷണത്തിനും പ്രാമുഖ്യം
ആലക്കോട്: 22,43,85,000 രൂപ വരവും 21,90,32,000 രൂപ ചിലവും 53,53,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ആലക്കോട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സി മോഹനന്‍ അവതരിപ്പിച്ചു. ജൈവവൈവിധ്യ പഞ്ചായത്താക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ കാര്‍ഷിക മേഖലയ്ക്കും ജല സംരക്ഷണത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. ആലക്കോട് ടൗണ്‍ സൗന്ദര്യവല്‍ക്കരണം, ഭവനശ്രീ പദ്ധതി, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം, പുഴ സംരക്ഷണം, കുട്ടികളുടെ ക്ഷേമം എന്നിവയ്ക്കു തുക വകയിരുത്തി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി. പഞ്ചായത്ത്പ്രസിഡന്റ് മോളി മാനുവല്‍ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍, സി.പി ദീപാങ്കര്‍, പി.കെ ഗിരിജാമണി, ടി.ജി വിക്രമന്‍, ജോസ് അള്ളുംപുറം, ടി ചന്ദ്രമതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."