HOME
DETAILS

മശാഇര്‍ മെട്രോ നിരക്കും വിമാന സര്‍വിസ് നിരക്കും ഉയര്‍ത്തി ഹജ്ജ് മന്ത്രാലയം

  
backup
May 29 2018 | 08:05 AM

%e0%b4%ae%e0%b4%b6%e0%b4%be%e0%b4%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

ജിദ്ദ: ഭാരിച്ച ചെലവ് കാാരണം മശാഇര്‍ മെട്രോ ടിക്കറ്റ് നിരക്ക് 250 റിയാലില്‍ നിന്ന് 400 റിയാലാക്കി ഹജ്, ഉംറ മന്ത്രാലയം ഉയര്‍ത്തി. മശാഇര്‍ മെട്രോ സര്‍വിസ് ആരംഭിച്ച കാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 250 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്.

മശാഇര്‍ മെട്രോ നിരക്ക് ഉയര്‍ത്തിയ കാര്യം കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രാലയം സര്‍വിസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചതായി ഹജ് സര്‍വിസ് കമ്പനി ഏകോപന സമിതി അംഗവും സമിതി വക്താവുമായ മുഹമ്മദ് അല്‍ ഖുറശി പറഞ്ഞു. ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയമാണ്. മശാഇര്‍ മെട്രോ പ്രവര്‍ത്തിപ്പിക്കുന്നതിന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം ചൈനീസ് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്.

പുതിയ കരാര്‍ തുക 120 കോടി റിയാലാണ്. സ്പാനിഷ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയാണ് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയത്. പുതിയ കരാറില്‍ തുക വലിയ തോതില്‍ ഉയര്‍ന്നതാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിന് പ്രേരകം.

ആഭ്യന്തര ഹജ് തീര്‍ഥാടകരില്‍ നിന്ന് ഹജ്, സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈടാക്കാവുന്ന വിമാന നിരക്കും മന്ത്രാലയം ഉയര്‍ത്തിയിട്ടുണ്ട്. സൗദിയിലെ മറ്റു നഗരങ്ങളില്‍ നിന്ന് വിമാന മാര്‍ഗം ജിദ്ദ വഴി മക്കയിലും തിരിച്ചും എത്തിക്കുന്നതിന് തീര്‍ഥാടകരില്‍ നിന്ന് ഈടാക്കാവുന്ന നിരക്ക് 2,200 റിയാല്‍ മുതല്‍ 2,465 റിയാല്‍ വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഹജ് തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും പുണ്യ സ്ഥലങ്ങളില്‍ വാഹന തിരക്ക് കുറക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് മശാഇര്‍ മെട്രോ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മശാഇര്‍ മെട്രോ പാതയെ വിശുദ്ധ ഹറമുമായും മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കുന്ന ഹറമൈന്‍ റെയില്‍വേയുമായും ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.

പുണ്യ സ്ഥലങ്ങളിലൂടെ കൂടുതല്‍ മെട്രോ പാതകള്‍ നിര്‍മിക്കാനും ആലോചനയുണ്ട്.
പുണ്യ സ്ഥലങ്ങളുടെ തെക്കു ഭാഗത്തു കൂടിയാണ് മെട്രോ പാത കടന്നു പോകുന്നത്. അഞ്ചു ലക്ഷം തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ മശാഇര്‍ മെട്രോക്ക് ശേഷിയുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ശ്രമിച്ച് മുന്‍ വര്‍ഷങ്ങളില്‍ നാലു ലക്ഷത്തില്‍ താഴെ തീര്‍ഥാടകര്‍ക്ക് മാത്രമാണ് മെട്രോയില്‍ യാത്രാ സൗകര്യം ഒരുക്കിയത്.

മിനായിലും അറഫയിലും മുസ്ദലിഫയിലുമായി ആകെ ഒമ്പതു സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്. ഏഴു വര്‍ഷം മുമ്പാണ് മശാഇര്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങിയത്. 700 കോടിയോളം റിയാല്‍ ചെലവഴിച്ച് ചൈനീസ് കമ്പനിയാണ് മശാഇര്‍ മെട്രോ പദ്ധതി നടപ്പാക്കിയത്. 1500 തൂണുകളിലാണ് പാത സ്ഥാപിച്ചിരിക്കുന്നത്. 12 ബോഗികള്‍ വീതം അടങ്ങിയ 20 ട്രെയിനുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നുണ്ട്. ഒരു സര്‍വീസില്‍ മൂവായിരം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ മശാഇര്‍ മെട്രോക്ക് ശേഷിയുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago