HOME
DETAILS

മക്കാ മസ്ജിദ് സ്‌ഫോടനം: അസിമാനന്ദയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി എന്‍.ഐ.എ ചോദ്യംചെയ്യില്ല

  
backup
May 29 2018 | 14:05 PM

14465465498793

ന്യൂഡല്‍ഹി: ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയും സംഘപരിവാര നേതാവുമായ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി എന്‍.ഐ.എ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യില്ല. വിധിന്യായത്തില്‍ പ്രധാനമായും 18 കഠിന പോയിന്റുകളാണുള്ളതെന്നും അവയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുന്നത് ബുദ്ധിമുട്ടാവുമെന്നും എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട്‌ചെയ്തു.

അസിമാനന്ദയ്‌ക്കെതിരേ തെളിവില്ലെന്ന് വിചാരണക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവ് വായിച്ച ബന്ധപ്പെട്ട അധികൃതര്‍ ഇതിനെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും അസിമാനന്ദയുടെ അഭിഭാഷകന്‍ ജെ. ശര്‍മ പറഞ്ഞു.

കഴിഞ്ഞമാസമാണ് തെളിവുകളുടെ അഭാവത്തില്‍ കേസിലെ അഞ്ചുപ്രതികളെയും വെറുതെവിട്ട് ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതി ഉത്തരവിട്ടത്. നിരോധിത സംഘനടയല്ലാത്ത ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയോ സാമൂഹികവിരുദ്ധനോ ആവില്ലെന്നു വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.

കേസില്‍ അസിമാനന്ദയുടെ കുറ്റസമ്മതമൊഴി പ്രോസികൂഷന്‍ ഹാജരാക്കിയിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. കുറ്റസമ്മതത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ പിന്നീട് കാരവന്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ അസിമാനന്ദ ആവര്‍ത്തിചിരുന്നുവെങ്കിലും കുറ്റസമ്മതം സ്വമനസ്സാലേ നല്‍കിയതല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ആരോപണങ്ങള്‍ സമര്‍ത്ഥിക്കുന്ന രേഖകളോ മറ്റുതെളിവുകളോ ഹാജരാക്കുന്നതില്‍ പ്രോസികൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുന്നതിനായി ഉത്തരവിന്റെ പകര്‍പ്പിനായി ആവശ്യപ്പെടുമെന്ന് അന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് വിധിയെ ചോദ്യംചെയ്യേണ്ടതില്ലെന്ന് എന്‍.ഐ.എ തീരുമാനിക്കുകയായിരുന്നു.

2007 മെയ് 18ന് ജുമുഅ നിസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ ഒരുമിച്ചുകൂടിയിരിക്കെയുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അസിമാനന്ദയെക്കൂടാതെ ദേവേന്ദ്രഗുപ്ത, ലോകോഷ് ശര്‍മ, നബകുമാര്‍ സര്‍ക്കാര്‍, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാങ്ക്രെ, സുനില്‍ ജോഷി എന്നിവരെയും പ്രതിചേര്‍ത്തിരുന്നുവെങ്കിലും ഒഴിവാക്കി. സംഘപരിവാരിന്റെ ബോംബ് നിര്‍മാണ വിദഗ്ധനായി അറിയപ്പെടുന്ന സുനില്‍ ജോഷി ആര്‍.എസ്.എസ്സിന്റെ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചുകഴിയുന്നതിനിടെ വെടിയേറ്റു മരിക്കുകയായിരുന്നു.

കല്‍സാങ്ക്രയെയും സന്ദീപിനെയും കാണാനില്ലെന്നു നേരത്തെ എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇവരെ പൊലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ ശേഷം മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഇരകളെന്ന വ്യാജേന മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് വിരമിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ മൊഴിനല്‍കുകയായിരുന്നു. രണ്ടുപേരുടെയും മരണത്തില്‍ ദുരൂഹതയകറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രക്ഷോഭത്തിലാണ്.

ഹൈദരാബാദ് സ്‌ഫോടനക്കേസിലെ മിക്ക പ്രതികള്‍ക്കും മലേഗാവ്, അജ്മീര്‍ ദര്‍ഗ, നന്ദേഡ്, സംജോത എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനക്കേസുകളുമായും ബന്ധമുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago