HOME
DETAILS
MAL
മാനസിക ഉന്മേഷത്തിനായി യോഗ
backup
March 28 2017 | 08:03 AM
ഇന്ന് എല്ലാവര്ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മാനസിക ഉന്മേഷം. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഏറ്റവും നല്ല വ്യായാമമാണ് യോഗ. മനസ്സിനെ അല്പ സമയം ഏകാഗ്രതയിലേക്ക് കൊണ്ടുവന്ന് ചീത്ത ചിന്തകളെയും സ്വഭാവങ്ങളെയും നശിപ്പിക്കാന്‍ യോഗയിലൂടെ സാധിക്കും. യോഗയും ധ്യാനവുമെല്ലാം നമ്മുടെ തലച്ചോറിനെ ശുദ്ധീകരിക്കാന്‍ കാരണമാകും.
അതിനാല്‍ തന്നെ നമ്മുടെ ഓര്‍മ്മശക്തി,ബുദ്ധി,ഉറക്കം,സ്വഭാവം എന്നിവയില്‍ ഇത് അനുകൂലമായ മാറ്റം കൊണ്ടുവരാനാകും. എല്ലാ ദിവസവും അതിരാവിലെ തുറസായ സ്ഥലത്ത് അര മണിക്കൂറോളം യോഗ ചെയ്താല്‍ മികച്ച ശരീരക്ഷമത കൊണ്ടുവരും. ആത്മീയാനുഭവമാണ് യോഗയുടെ പ്രധാന ഘടകം. ഇത്തരം വ്യായാമത്തിലൂടെ മാതൃകാപരമായ മനസ്സും ശരീരരവും രൂപപ്പെടുത്താന്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."