വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷയുടെ (2018 മാര്‍ച്ച്) സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു. www.keralaresustl.nic.in, www.vhse.kerala.gov.in എന്നിവയില്‍ സ്‌കോറുകള്‍ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍ എട്ടുവരെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസടച്ച് അസല്‍ ചെലാന്‍, വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന സ്‌കോര്‍ഷീറ്റ് എന്നിവയോടൊപ്പം പോര്‍ട്ടലില്‍ നല്‍കിയ അപേക്ഷാ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് പഠനം നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
അപാകതകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും. ജൂണ്‍ 12നകം അപേക്ഷകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും. പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ പ്രകാരവും 02020110293 വി.എച്ച്.എസ്.ഇ ഫീസ്' എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണം.
ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യമുള്ളവര്‍ പേപ്പറൊന്നിന് 300 രൂപ ഫീസടച്ച് പരീക്ഷാ ഓഫീസിലേക്ക് അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."