താലൂക്കാശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന്
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സവിന്‍സത്യന്‍.
സംഭവത്തില്‍ അന്വേഷണം വേണമെന്നും താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിപടിക്കല്‍ കോണ്‍ഗ്രസ് സേവാദള്‍ കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുകയോ സമഗ്ര അന്വേഷണം നടക്കുകയോ ചെയ്തിട്ടില്ലെന്ന് സവിന്‍ സത്യന്‍ പറഞ്ഞു. യുവതിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും അനാസ്ഥയുണ്ടെങ്കില്‍ അന്വേഷിച്ച് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും, ആശുപത്രിയിലെ ട്രോ േമാകെയറിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും സവിന്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ഷിജു പടിഞ്ഞാറ്റിന്‍ക്കര അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. അലക്‌സ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സേവാദള്‍ വൈസ് ചെയര്‍മാന്‍ അന്തമണ്‍ ശ്രീകുമാര്‍ നേതാക്കളായ
ജി. വേലായുധന്‍കുട്ടി, അഡ്വ. ബ്രിജേഷ് ഏബ്രഹാം, പി. ഹരികുമാര്‍, വി. ഫിലിപ്പ്, ഒ. രാജന്‍,
സജയ് തങ്കച്ചന്‍, രഞ്ചു കിഴക്കേക്കര, തോമസ് പണിക്കര്‍ എന്നിവര്‍ പ്രസംഗരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."