ഇടതു സര്‍ക്കാരില്‍ ദലിതുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: കൊടിക്കുന്നില്‍
കോട്ടയം: ദുരഭിമാനക്കൊല കേരളത്തിന്റെ മണ്ണിലും തുടരുന്ന സാഹചര്യത്തില്‍ ഇടത് സര്‍ക്കാരില്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ല.
പാര്‍ട്ടി സെക്രട്ടറിസ്ഥാനം പോലെയല്ല സംസ്ഥാന ഭരണം. പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ നീക്കം സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരാതിരിക്കാന്‍ ചാലിയക്കരയില്‍നിന്ന് കെവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് നീക്കാന്‍ സി.പി.എം നേതൃത്വം അനാവശ്യ തിടുക്കം കാട്ടി.
ഇതിനെ എതിര്‍ത്തവരെ പൊലിസിനെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. ദലിത് അക്രമങ്ങള്‍ക്കെതിരേ മന്ത്രി എ.കെ ബാലന് മിണ്ടുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമവകുപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമാണ്. ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയിരിക്കുന്നിടത്തോളം സംസ്ഥാനത്ത് ദലിതര്‍ക്ക് സുരക്ഷയുണ്ടാകില്ല. കൊന്നിട്ട് ജോലിയും 10 ലക്ഷവും നല്‍കുന്നതാണ് ഇടതുസര്‍ക്കാര്‍ നയം. ദലിത് ആദിവാസി വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ ഇരുവിഭാഗങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."