കുന്നംകുളത്ത് സാമൂഹ്യവിരുദ്ധര്‍ വീട് ആക്രമിച്ചു
കുന്നംകുളം: ആനായ്ക്കലില്‍ സാമൂഹ്യവിരുദ്ധര്‍ വീട് ആക്രമിച്ച് ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആനായ്ക്കല്‍ പൊന്നരശ്ശേരി വീട്ടില്‍ ശശിധരന്റെ(59) വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടില്ല.
ആക്രമണത്തില്‍ വീടിനു മുന്‍വശത്തേയും സൈഡിലേയും ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തിരുന്ന രണ്ടു കസേരകളും ആക്രമികള്‍ തകര്‍ത്തു. ശശീധനരനും ഭാര്യയും രണ്ടു മക്കളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
ആര്.എസ്.എസ് കാരനായിരുന്ന ശശിധരന്റെ ഇളയമകന് സുജിത്ത് അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പിന്മാറി സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിലെ മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു.
സമാധാനപരമായി നിലനില്‍ക്കുന്ന ഒരു അന്തരീക്ഷം കലാപ കലുഷിതമാക്കാനുള്ള നീക്കമാണ് ആര്.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടായിരികൊണ്ടിരിക്കുന്നതെന്നു സി.പി.എം ഏരിയ സെക്രട്ടറി ടി.കെ വാസു പറഞ്ഞു. ആനായ്ക്കലില്‍ ആക്രമണം സംഭവിച്ച വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു വാസു. കുറ്റവാളികള്‍ക്കെതിരെ പൊലിസിന്റെ ഭാഗത്ത് നിന്ന് മാതൃകാപരമായി ശിക്ഷ നടപടികള്‍ ഉണ്ടാകണമെന്നും വാസു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."