HOME
DETAILS

യുവാവിനെ പാവറട്ടി പൊലിസ് മര്‍ദിച്ചതായി പരാതി

  
backup
March 28, 2017 | 6:57 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b5%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d


പാവറട്ടി: വെന്മേനാട് എംഎ എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യായന വര്‍ഷ സമാപന ആഘോഷത്തിനിടയില്‍ ഗുണ്ട് പൊട്ടിച്ചുവെന്നാരോപിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയ പൂര്‍വ വിദ്യാര്‍ഥിയായ യുവാവിനെ പാവറട്ടി പൊലിസ് മര്‍ദിച്ചതായി പരാതി.സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും വെന്മേനാട് സ്വദേശിയുമായ നാലകത്ത് കൂളിയില്‍ അബുവിന്റെ മകന്‍ ഇസ്മാഈല്‍ 20ന് ആണ് മര്‍ദനമേറ്റത്. തലക്ക് പിറകിലും മുഖത്തും തണ്ടലിലുമാണ് പാവറട്ടി എ.എസ്.ഐ പ്രഭാകരന്‍ മര്‍ദിച്ചതെന്ന് പരുക്കേറ്റ് ചികിത്സയിലുള്ള ഇസ്മാഈല്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
എന്നാല്‍ അധ്യായന അവസാന ആഘോഷത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം ആവശ്യപെട്ടതനുസരിച്ചാണ് എത്തിയതെന്നും തുടര്‍ന്ന് ഇസ്മാഈലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് വരികയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പാവറട്ടി എസ്.ഐ അരുണ്‍ ഷാ പറയുന്നത്. എന്നാല്‍ ആരോപണ വിധേയനായ എ.എസ്.ഐ പ്രഭാകരനെതിരെ ഇതിന് മുമ്പും മര്‍ദന പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ കരുവന്തല ഉത്സവത്തിനിടയില്‍ സി പി ഐ എം പുളിക്കകടവ് ബ്രാഞ്ച് സെക്രട്ടറി സി എസ് രമേശനെ മുഖത്തടിച്ച് കണ്ണട പൊട്ടിച്ചിരുന്നു.അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതു മാ യി ബ ന്ധപെട്ട് രമേശന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച എ എസ് ഐ യുടെ മര്‍ദനമേറ്റ ഇസ്മായില്‍ കേരള പ്രവാസി സംഘം മണലൂര്‍ ഏരിയാ സെക്രട്ടറി എന്‍ കെ കമാലിന്റെ സഹോദരി പുത്രനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago