മോഷ്ടാക്കളെ നേരിടാന്‍ ബോധവത്കരണവുമായി പൊലിസ്
അന്തിക്കാട്: പരക്കെ മോഷണവും മോഷണശ്രമവും നടന്നതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിന് സമീപം സ്‌നേഹനഗറിലെ വീട്ടുകാര്‍ക്ക് ധൈര്യം പകരാന്‍ വീടുവീടാന്തരം ബോധവത്കരണവുമായി അന്തിക്കാട് പൊലിസെത്തി. സ്‌നേഹനഗര്‍ റോഡ് മറ്റ് റോഡുകളുമായി കണക്ഷനില്ലാത്തതിനാല്‍ രാപകല്‍ വ്യത്യാസമില്ലാതെ അപരിചിതരെ കണ്ടാല്‍ തടഞ്ഞ് വെച്ച് പൊലിസിനെ അറിയിക്കണമെന്ന് എസ്.ഐ സനീഷ് രവീന്ദ്രന്‍ കുടുംബങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഏതാനും വീടുകളില്‍ ഒരു ബൈക്കില്‍ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും വന്നിരുന്നതായും വീട് നമ്പറും മേല്‍വിലാസങ്ങളും വാങ്ങിയതായും ഒരു വീട്ടമ്മ പറഞ്ഞു. ബൈക്കിലിരുന്ന പുരുഷന്‍ ഹെല്‍മെറ്റ് ഊരിയില്ലെന്നും യുവതി അന്യസംസ്ഥാനക്കാരിയാണെന്ന് തോന്നിയെന്നും ഇവര്‍ പറയുന്നു. അവര്‍ വന്ന ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്തത് എസ്.ഐക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ഉടമ കാസര്‍ഗോഡ് സ്വദേശിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായ അന്വേഷണം ഉറപ്പ് നല്‍കിയാണ് പൊലിസ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."