പിന്നോക്ക കമ്മിഷന്‍ നിയമനം: പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: പിന്നോക്ക, ന്യൂനപക്ഷ കമ്മിഷനുകളിലെ നിയമനങ്ങളെച്ചൊല്ലി രാജ്യസഭ ഇന്നലെയും ബഹളത്തില്‍ മുങ്ങി. ഇതേത്തുടര്‍ന്ന് സഭ ഒട്ടേറെ തവണ നിര്‍ത്തിവച്ചു. കോണ്‍ഗ്രസിനൊപ്പം എസ്.പി, ബി.എസ്.പി, ജെ.ഡി.യു അംഗങ്ങളും പ്രതിഷേധം ഉയര്‍ത്തി. നിയമന വിഷയത്തില്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേ വിഷയത്തില്‍ തിങ്കളാഴ്ചയും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.
ന്യൂനപക്ഷ, പിന്നോക്ക ദേശീയ കമ്മിഷനുകളില്‍ വൈസ് ചെയര്‍മാന്റെയും അംഗങ്ങളുടെയും തസ്തികകള്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുകയാണെന്ന് എസ്.പി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു. ഈ കമ്മിഷന്റെ ഗുണഭോക്താക്കളാകേണ്ടവരെ ഇതു പ്രതികൂലമായി ബാധിക്കുകയാണ്. അതിനു പുറമേ പിന്നോക്ക വിഭാഗത്തില്‍ നിന്ന് ചില സമുദായത്തില്‍ പെട്ടവരെ ഒഴിവാക്കിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റ് സന്ദര്‍ശിക്കാനായി നമീബിയയില്‍ നിന്നുള്ള പാര്‍ലമെന്റ് പ്രതിനിധികള്‍ എത്തിയതും ഈ ബഹളത്തിലേക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."