HOME
DETAILS
MAL
മൂന്ന് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളില്‍ 285 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
March 28 2017 | 19:03 PM
ന്യൂഡല്‍ഹി: രാജ്യത്തെ 13 വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 285 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍.
2014 ഫെബ്രുവരി മുതല്‍ 2017 ഫെബ്രുവരിവരെയുള്ള കാലയളവിലാണ് മോഷണങ്ങളുണ്ടായതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ പറഞ്ഞു.
ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, കൊല്‍ക്കത്ത, ജെയ്പൂര്‍, ഹൈദരാബാദ്, ഇംഫാല്‍, അമൃത്്സര്‍, ബംഗളൂരു, ലഖ്നൗ, ജമ്മു എന്നീ വിമാനത്താവളങ്ങളിലാണ് മോഷണങ്ങളുണ്ടായത്. വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മോഷണം പോകുന്ന സാഹചര്യത്തില്‍ മുന്കരുതലെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."