HOME
DETAILS

കഞ്ചാവുമായി പിടിയിലായ സംഘത്തിലെ മുഖ്യപ്രതി പാലക്കാട്ട് അറസ്റ്റില്‍

  
backup
March 28, 2017 | 7:07 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82


വാടാനപ്പള്ളി: ഓമ്‌നി വാനിലെ രഹസ്യ അറയില്‍ ഒന്നരകിലോ കഞ്ചാവുമായി എടമുട്ടത്ത് പിടിയിലായ സംഘത്തിലെ മുഖ്യപ്രതിയെ പാലക്കാട് കോടതി പരിസരത്ത് നിന്ന് വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അകലാട് മൂന്നേനി സ്വദേശി കൊട്ടിലില്‍ വീട്ടില്‍ നെയ്യൂരാന്‍ ഷറഫു എന്ന അഷ്‌റഫാണ് അറസ്റ്റിലായത്. 2016 നവംബര്‍ പതിമൂന്നിന് രാത്രിയിലാണ് എടമുട്ടത്ത് വാഹന പരിശോധനക്കിടെ ഒന്നരകിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ വലപ്പാട് എസ്.ഐ മഹേഷ്‌കുമാര്‍ കണ്ടമ്പേത്തും സംഘവും പിടികൂടുന്നത്.
വാനിന്റെ പെട്രോള്‍ ടാങ്കിന് കീഴില്‍ നിര്‍മിച്ച രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് പോലിസ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്തുക്കളും മദ്യവും രഹസ്യ അറയിലാക്കി കടത്തുന്ന സംഘമാണ് അന്ന് പിടിയിലായത്. എന്നാല്‍ പൊലിസിന്റെ നീക്കം മുന്നില്‍കണ്ട് സംഘ തലവനായ അഷ്‌റഫ് മറ്റൊരു വാഹനത്തില്‍ അന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വലപ്പാട് സി.ഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നാലരമാസം നീണ്ട അന്വേഷണത്തിനിടയിലാണ് അഷ്‌റഫിനെ പാലക്കാട് കോടതി പരിസരത്ത് നിന്ന് എസ്.ഐ മഹേഷ്‌കുമാര്‍ കണ്ടമ്പേത്തും സംഘവും പിടികൂടിയത്. അഷ്‌റഫ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയ പൊലിസ് ഇയാള്‍ക്ക് ഏതെല്ലാം പൊലിസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ ഉള്ളതെന്ന് നേരത്തേ അന്വേഷിച്ചറിഞ്ഞിരുന്നു. ബന്ധപ്പെട്ട കേസുകളില്‍ ഇയാള്‍ കോടതികളില്‍ ഹാജരാകുന്നുണ്ടോയെന്നും പൊലിസ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫ് പാലക്കാട് കോടതിയില്‍ ഹാജരാകുമെന്ന വിവരം പൊലിസിന് ലഭിച്ചത്. പതിവുപോലെ നാലംഗ സംഘത്തിന്റെ അകമ്പടിയോടെയാണ് അഷ്‌റഫ് കോടതിയിലെക്കെത്തിയത്. അഷ്‌റഫിനെ മല്‍പ്പിടുത്തത്തിലൂടെ പിടികൂടാന്‍ ശ്രമിക്കുന്നത് പൊലിസാണെന്ന് തിരിച്ചറിഞ്ഞതോടെ സംഘാംഗങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മുമ്പ് ഒന്നരകിലോ കഞ്ചാവുമായി കൂട്ടാളികള്‍ പിടിക്കപെട്ടതിന് പിന്നാലെ രക്ഷപ്പെട്ട ഇയാള്‍ മൊബൈല്‍ നമ്പര്‍ മാറി മാറി ഉപയോഗിച്ചാണ് പൊലിസ് നീക്കത്തെ പ്രതിരോധിച്ചിരുന്നത്. ഒളിവില്‍ പോയതിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ അകലാടുള്ള വീട്ടിലും തന്റെ സംഘാംഗങ്ങളുടെ വീടുകളിലുമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൂടാതെ അഗളി, അട്ടപ്പാടി, തമിഴ്‌നാട്, പാലക്കാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിലും അഷ്‌റഫ് സുരക്ഷിതനായിരുന്നു. കാറുകള്‍ വാടകക്ക് നല്‍്കുന്ന ആളുകളുമായുള്ള ബന്ധം മുതലെടുത്ത് ഇവരില്‍ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങളിലായിരുന്നു നെയ്യൂരാന്‍ ഷറഫു എന്ന അഷ്‌റഫ് സഞ്ചരിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒമാരായ റഫീഖ്, ജലീല്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ടി ആര്‍ ഷൈന്‍, അനന്തകൃഷ്ണന്‍, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  3 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  3 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  3 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  3 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  3 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  3 days ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  3 days ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  3 days ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  3 days ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  3 days ago