HOME
DETAILS

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

  
May 02, 2026 | 4:53 PM

cockroach found in beef curry agriculture department officer files complaint

തിരുവല്ല: നഗരത്തിലെ പ്രമുഖ ആഡംബര ഹോട്ടലിൽ നിന്നും വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി. ചങ്ങനാശ്ശേരിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തിരുവല്ല ഇടിഞ്ഞില്ലത്തുള്ള അർക്കാഡിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ബിജു വിനായകനാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

രണ്ട് പൊറോട്ടയും ബീഫ് കറിയുമാണ് ബിജു ഓർഡർ ചെയ്തിരുന്നത്. ആദ്യ പൊറോട്ട കഴിച്ച ശേഷം രണ്ടാമത്തെ പൊറോട്ടയിലേക്ക് കറി ഒഴിച്ചപ്പോഴാണ് കറിക്കുള്ളിൽ ചത്ത നിലയിൽ പാറ്റയെ കണ്ടത്. ഉടൻ തന്നെ ജീവനക്കാരെയും ഹോട്ടൽ മാനേജരെയും വിവരം അറിയിച്ചു. പരാതിപ്പെട്ടതിനെ തുടർന്ന് മാനേജർ നേരിട്ടെത്തി പാറ്റയെ കണ്ട കാര്യം സമ്മതിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ട ബിജു അരമണിക്കൂറോളം ഹോട്ടലിൽ തന്നെ ഇരുന്നു. എന്നാൽ, ഇതിനിടെ ഹോട്ടൽ അധികൃതർ നിലപാട് മാറ്റിയതായി ബിജു ആരോപിക്കുന്നു. ഭക്ഷണത്തിൽ പാറ്റയെ ബിജു തന്നെ ഇട്ടതാണെന്ന തരത്തിൽ ജീവനക്കാർ സംസാരിക്കാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമായി.

ഭക്ഷണത്തിന് ബില്ല് നൽകാൻ ഹോട്ടൽ അധികൃതർ ആദ്യം തയ്യാറായില്ലെങ്കിലും ബിജു നിർബന്ധപൂർവ്വം പണമടച്ച് രസീത് വാങ്ങി. തുടർന്ന് പെരിങ്ങര പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

An agriculture department official filed a complaint after discovering a dead cockroach in a beef curry served at a luxury hotel in Thiruvalla. The incident occurred while Biju Vinayakan was traveling from Changanassery to Kottarakkara.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പാഠപുസ്തക വിതരണത്തിൽ വീഴ്ച: ആറാംക്ലാസുകാരിയുടെ പരാതിയിൽ അധ്യാപികയ്ക്ക് സ്ഥലംമാറ്റം 

Kerala
  •  4 days ago
No Image

ബ്രസീലിയൻ പടയെ വിറപ്പിച്ച് കൗമാരക്കാരൻ! 'മാൻ ഓഫ് ദി മാച്ച്' വിനിക്ക്, പക്ഷേ മൈതാനം ഭരിച്ച് അത്ഭുത ബാലൻ അയ്യൂബ് ബൗഡി

Football
  •  4 days ago
No Image

വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ജാഗ്രതൈ, ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

uae
  •  4 days ago
No Image

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

Kerala
  •  4 days ago
No Image

മക്ഗിന്നിന്റെ ഒറ്റ ഗോളിൽ 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോകകപ്പിൽ ഹെയ്തിയെ വീഴ്ത്തി സ്കോട്ട്‌ലൻഡ് ഒന്നാമത്

Football
  •  4 days ago
No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  4 days ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  4 days ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  4 days ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  4 days ago