HOME
DETAILS

കുടിയന്‍'മാരെ കൊണ്ട് പൊറുതുമുട്ടി കാവിലുംപാറക്കാര്‍

  
backup
May 30, 2018 | 3:43 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b1


'കുറ്റ്യാടി: കുടിയന്‍മാരെക്കൊണ്ട് അനുദിനം പൊറുതി മുട്ടുകയാണ് കാവിലുംപാറയിലെ ജനങ്ങള്‍. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം ടൗണിലും പരിസര പ്രദേശത്തുമുള്ള പരസ്യമദ്യപാനവും തുടന്നുള്ള മദ്യപന്‍മാരുടെ പ്രകടനവുമാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. ഇത് പ്രദേശവാസികളുടെ സൈ്വര്യവിഹാരത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പരാതി. അലക്ഷ്യമായി ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ തട്ടി വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ നൂറുകണക്കിന് കുപ്പികളാണ് ടൗണിലും, കുണ്ടുതോട് അങ്ങാടിക്ക് സമീപത്തെ പറമ്പിലും കൂട്ടിയിട്ടിരിക്കുന്നത്.
കോടതി വിധിയെ തുടര്‍ന്ന് കുറ്റ്യാടി സംസ്ഥാന പാതയോരത്തുണ്ടായിരുന്ന ബിവറേജ് ഷാപ്പ് തൊട്ടില്‍പ്പാലത്തേക്ക് മാറ്റിയതോടെയാണ് പഞ്ചായത്തില്‍ മദ്യപശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ തന്നെ കുടിച്ചെത്തിയ ഒരു മദ്യപന്‍ ടൗണിലെ ഫുട്പാത്തില്‍ വീണുകിടക്കുകയും ഇതുവഴി പോകേണ്ടവര്‍ക്ക് വഴിതടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതേസമയം, പരസ്യമദ്യപാനം വ്യാപകമാണെന്നറിഞ്ഞിട്ടും പൊലിസ് നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണെന്ന പരാതിയുമുണ്ട്. ഇതിനിടെ മദ്യശാലയുടെ തൊട്ടുസമീപത്തായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന സിനിമാ ശാല കഴിഞ്ഞ മാസത്തോടെ താഴിടേണ്ടി വന്നു. മദ്യശാല കാരണം സ്ത്രീകളും കുട്ടികളടക്കമുള്ള കാണികള്‍ ഇവിടെ എത്താതായതോടെയാണ് ഉടമയ്ക്ക് സാമ്പത്തികനഷ്ടം കാരണം സിനിമാശാല പൂട്ടേണ്ടിവന്നത്. ടൗണിലെ കച്ചവടത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികളും പരാതി പറയുന്നു. അതേസമയം, ടൗണിലും പരിസത്തും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പഞ്ചായത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. നിലവിലുള്ള മാലിന്യങ്ങള്‍ തന്നെ സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലാത്തപ്പോഴാണ് പുതിയ പ്രശ്‌നം പഞ്ചായത്തിനെ തേടിയെത്തിയിട്ടുള്ളത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവച്ച് കഴിഞ്ഞ വര്‍ഷമാണ് മദ്യശാല തൊട്ടിപ്പാലത്ത് തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago