കടല്‍വെള്ളം കയറുന്നതു തടഞ്ഞില്ലെങ്കില്‍ കുടിവെള്ളംമുട്ടും
നന്തിബസാര്‍: മുറിക്കല്ലിനടുത്ത് ഒറ്റക്കൈതക്കല് ആവിമോത്ത് ആവിത്തോടും കടലും സംഗമിക്കുന്ന സ്ഥലത്തുകൂടി കരയിലേക്ക് കടല്വെള്ളമൊഴുകുന്നത് തടഞ്ഞില്ലെങ്കില്‍ കുടിവെള്ളം മുട്ടുമെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
പ്രദേശത്ത് കടല്‍വെള്ളം കയറുന്നതുകാരണം കിണറുകളില്‍ ഉപ്പുകലരാന് സാധ്യതയേറെയാണ്. വെള്ളംനിറയുമ്പോള്‍ മഴവെള്ളമൊലിച്ചുപോകാന് വേണ്ടി മുന്‍കാലങ്ങളില്‍ ആളുകള്‍ മണ്ണുനീക്കി കടലിലേക്ക് ഒഴുക്കിവിടാറുണ്ടായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ തിരമാലകള്‍ മണ്ണുകൊണ്ടുവന്നു നികത്തും. ആളുകള്‍ ഈസ്ഥലത്തുനിന്നു മണ്ണെടുത്തു കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഇവിടെ അഴിമുഖമായി മാറിയത്. ഇതോടെ കടല്‍ക്കരയിലൂടെയുള്ള കാല്‍നടയാത്രയും ദുസ്സഹമായി. ഇനിയിവിടെ തീരദേശ റോഡ് വരുമ്പോള്‍ പാലംനിര്ബന്ധമാണുതാനും. ഉപ്പുവെള്ളം കയറുന്നത് തടയാനിവിടെ 'ചീര്‍പ്പ് 'സംവിധാനമൊരുക്കണം അതല്ലെങ്കില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."