ഫുട്ബോള്‍ ടൂര്‍ണമെന്റ്: നഗരസഭാ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു
വളാഞ്ചേരി: വളാഞ്ചേരിയില്‍ നടന്നു വന്ന വി.എഫ്.എ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാനുള്ള നഗരസഭ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേചെയ്തു.
വി.എ.എഫ്.എ സെക്രട്ടറി വി.പി അബ്ദുറഹിമാന് അഡ്വ:സഹീര്‍ ഇബ്രാഹിം മുഖേന നല്കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവായത്. എസ്.എസ്.എല്‍.സി.പരീക്ഷക്കാലം ഒഴിവാക്കി ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് നഗരസഭ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ നഗരസഭയുടെ തീരുമാനത്തിനു വിരുദ്ധമായി എസ്.എസ്.എല്‍.സി പരീക്ഷാ സമയത്തും കളിനടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കളി നിര്ത്തിവെക്കണമെന്നാവശ്യപെട്ട് ഫുട്ബോള്‍ സംഘാടകസമിതിക്ക് നഗരസഭ സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ നഗരസഭ നോട്ടിസ് വക വെക്കാതെ വീണ്ടും കളി നടത്തിയതിനെ തുടര്‍ന്ന് പൊലിസിന്റ സഹായത്തോടെ നഗരസഭ അധികൃതര്‍ ഫുട്ബോള്‍ സ്റ്റേഡിയം അടച്ച് സീല്‍ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും കളി പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."