കുടിനീര് വറ്റി ആദിവാസി കോളനി കുടിവെള്ളത്തിനായി 18 കുടുംബങ്ങളുടെ കാത്തിരിപ്പ്
അരീക്കോട്: നാട്ടില്‍ നിന്ന് ആരെങ്കിലും കാടുകയറുന്നതും കാത്തിരിപ്പാണ് ആദിവാസി കോളനിയിലെ ജനങ്ങള്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലാണ് കുടിവെള്ളമില്ലാതെ 18 കുടുംബങ്ങളും ഇവരുടെ നാല്‍ക്കാലികളും തീരാദുരിതം പേറുന്നത്. പറഞ്ഞുകേട്ട ദുരിതക്കഥനേരില്‍ക്കാണാന്‍ കോളനിയിലെത്തിയപ്പോള്‍ കാണാനായത് അറിഞ്ഞതിലുമപ്പുറത്തെ യാതനകളായിരുന്നു.
'ബള്ളം കുടിച്ചിട്ട് പതിനൊന്ന് നാളായി. പറങ്കിമാങ്ങ നീര് കുടിച്ചാ മരിക്കാതെ കെടക്ക്ണത്. ആ കാണുന്ന (മുറ്റത്ത് കെട്ടിയ മെലിഞ്ഞൊട്ടിയ പശുവിനെ ചൂണ്ടണ്ടി) നാല്‍ക്കാലിയൊന്ന് മൂത്രമൊഴിച്ചാല്‍ അതും കുടിക്കും ഞങ്ങള്‍'. മൈലാടി ആദിവാസി കോളനിയിലെ ഏറ്റവും പ്രായം കൂടിയ 92 വയസുപിന്നിട്ട തിരുതമ്മയുടെ വാക്കുകളാണിത്. വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരേ പ്രായവും പട്ടിണിയും സമ്മാനിച്ച തളര്‍ച്ച കാര്യമാക്കാതെ രോഷത്തോടെയാണവര്‍ സംസാരിച്ചത്.
മഴക്കാലത്ത് ചെറിയ മാളത്തിലൂടെ കാട്ടില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം കുടിക്കുന്ന ഇവര്‍ക്ക് വേനല്‍ കടുക്കുന്നതോടെ പട്ടിണി കിടക്കുകയല്ലാതെ മാര്‍ഗമില്ല. വെള്ളം ലഭിക്കുന്ന മാളത്തിനടുത്ത് (കീരും കുണ്ടണ്ട് ) എത്തണമെങ്കില്‍ കാടിന്റെ മുകള്‍ഭാഗത്തുള്ളവര്‍ക്ക് ചുരുങ്ങിയത് രണ്ടണ്ട് കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കണം. എന്നാല്‍ കിട്ടുന്നതോ ഒരു കുടം വെള്ളവും. രണ്ടണ്ട് മാസമായി കാട്ടില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ വരവ് നിലച്ചിട്ട്. ഇതോടെ പറങ്കി മാവിന്‍ മാങ്ങയില്‍ നിന്നും ലഭിക്കുന്ന നീര് കുടിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടണ്ട ഗതികേടിലാണിന്ന് കോളനിയില്‍ താമസക്കാരായ 53 ആളുകള്‍.
മഴവെള്ളം സംഭരിച്ച് വെക്കുന്നതിനായി മൂന്നുവര്‍ഷം മുന്‍പ് എല്ലാ വീടുകള്‍ക്ക് മുന്നിലും സംഭരണി സ്ഥാപിച്ചിരുന്നുവെങ്കിലും കരാറുകാര്‍ ആദിവാസികളുടെ കുടിവെള്ളക്കാര്യത്തിലും കൈയിട്ട് വരിയതോടെ ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച സംഭരണികള്‍ നോക്കുകുത്തികളായി നില്‍ക്കുകയാണിന്ന്. നിര്‍മാണത്തിലെ അപാകത കാരണം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ മഴവെള്ളം പോലും സംഭരിച്ച് വെക്കാന്‍ ഇവര്‍ക്ക് മാര്‍ഗമില്ലാതായി. അരീക്കോട് ജനമൈത്രി പൊലിസ് നല്‍കിയ ചെറിയ റിമ്മുകള്‍ പുറത്തുവച്ച് മഴയെയും കാത്തിരിക്കുകയാണിവര്‍.
ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും ഞങ്ങളെ തേടി കാട് കയറുന്ന രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് 65 വയസു പിന്നിട്ട ചേന്നന്‍ പറയുന്നു. വാഹനങ്ങളില്‍ വെള്ളമെത്തിക്കാമെന്ന് പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ ഇവരെ തേടി ഒരു തുള്ളിവെള്ളം പോലും കാട് കയറിയിട്ടില്ല.
കാടിന്റെ മക്കളോടുള്ള സ്‌നേഹം തെരഞ്ഞെടുപ്പ് ആരവങ്ങള്‍ അവസാനിക്കുന്നതോടെ ഇടത് വലത് വ്യത്യാസമില്ലാതെ മുന്നണികള്‍ മറക്കുകയാണ്. കുടിവെള്ളം നല്‍കേണ്ടവര്‍ അതുപാലിക്കാതെ വരുമ്പോള്‍ ദുരിതക്കയത്തിലാകുന്നത് നിരവധി കുടുംബങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."