ഓടകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നു; കോളറ ഭീതിയില്‍ കുറ്റിപ്പുറം
എടപ്പാള്‍: കഴിഞ്ഞവര്‍ഷം ഏതാനും പേര്‍ക്ക് കോളറ പിടിപെടുകയും അതിസാരംബാധിച്ച് ആളുകള്‍ മരിക്കുകയും ചെയ്ത കുറ്റിപ്പുറത്തെ ഓടകളില്‍ ഇപ്പോഴും ആളുകളെ ഭീതിയിലാഴ്ത്തി മാലിന്യം കെട്ടിക്കിടക്കുന്നു. കൃത്യമായ പരിശോധകളില്ലാത്തതാണ് മാലിന്യങ്ങള്‍ കെട്ടികിടക്കുന്നതിലേക്ക് നയിക്കുന്നത്. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് ഓടകളില്‍ തള്ളുന്നത്.
ഈ അഴുക്കുചാലുകളിലും ഓടകളിലുമാണ് കഴിഞ്ഞവര്‍ഷം കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെണ്ടത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത കാലവര്‍ഷത്തിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്. നഗരത്തിലെ പ്രധാന അഴുക്കുചാലുകളില്‍ ഒന്നാണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപത്തേത്. കോളറ പിടിപെട്ടതിനെത്തുടര്‍ന്ന് കുറ്റിപ്പുറത്തെ ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കിയിരുന്നെങ്കിലും ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപമുള്ള ഈ ഓട വൃത്തിയാക്കിയിരുന്നില്ല. പലപ്പോഴും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടുതുടങ്ങിയതോടെ ഓടയ്ക്കു മുകളിലെ സ്ലാബ് മാറ്റി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരിഹാരമുണ്ടണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും ഡ്രൈവര്‍മാരുംചേര്‍ന്ന് സ്ലാബുകള്‍ നീക്കി പരിശോധിച്ചു. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഓടയില്‍ കെട്ടിക്കിടന്നിരുന്നത്. ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശംനല്‍കിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."