'വിജ്ഞാപനത്തിന് മുമ്പ് ധവള പത്രമിറക്കണം'
മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി അടിസ്ഥാനത്തില്‍ നാലുവരി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്നതിനു വേണ്ടി 45 മീറ്റര്‍ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനമിറക്കുന്നതിനു മുമ്പായി പൂര്‍ണ വിവരങ്ങളടങ്ങിയ ധവളപത്രം പുറപ്പെടുവിക്കണമെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം. ചെയര്‍മാന്‍ വി.പി.ഉസ്മാന്‍ ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.
45 മീറ്ററില്‍ സ്ഥലമേറ്റെടുത്താല്‍ സ്ഥലവും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ കൃത്യമായ എണ്ണം, തൊഴിലും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്നവരുടെ എണ്ണം, പൊളിക്കപ്പെടുന്ന കെട്ടിടങ്ങള്‍, വാസസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, മുറിക്കപ്പെടുന്ന മരങ്ങള്‍, ഇല്ലാതാവുന്ന കിണറുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ എണ്ണം തുടങ്ങി ബാധിക്കപ്പെടുന്ന മുഴുവന്‍ വസ്തുവകകളെയും ഉള്‍പ്പെടുത്തി സമഗ്രമായ ധവളപത്രമിറക്കണം.
പൊലിസ് പിടികൂടിയ മണ്ണുമാന്തി യന്ത്രം ടൗണില്‍ പണിമുടക്കി;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."