നീലേശ്വരം ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതിന് രണ്ടുമാസം മുന്‍പ് വ്യാപാരികളെ അറിയിക്കും
നീലേശ്വരം: ആധുനിക ഷോപ്പിങ് കോംപ്ലക്‌സ് പണിയാനായി നിലവിലുള്ള നീലേശ്വരം മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റുന്ന കാര്യം രണ്ടുമാസം മുന്‍പ് വ്യാപാരികളെ അറിയിക്കാമെന്ന് നഗരസഭയുടെ ഉറപ്പ്. അറിയിപ്പ് ലഭിച്ചാല്‍ ഒഴിഞ്ഞുപോകാമെന്നു വ്യാപാരികളും സമ്മതിച്ചു.
നഗരസഭ വിളിച്ചുചേര്‍ത്ത ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. ഇങ്ങനെ ഒഴിഞ്ഞുപോകുന്നവര്‍ക്ക് പുതിയ ഷോപ്പിങ് കോംപ്ലക്‌സില്‍ മുന്തിയ പരിഗണന നല്‍കാമെന്നും യോഗത്തില്‍ ധാരണയായി.
ഈ സമയത്തെ നിയമപരമായ വാടകനിരക്കിനു വിധേയമായായിരിക്കും മുറികള്‍ അനുവദിക്കുക. നിലവിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയാനുള്ള നഗരസഭയുടെ തീരുമാനത്തോട് യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ പൂര്‍ണ സഹകരണം അറിയിച്ചു.
ഈ സാഹചര്യത്തിലാണ് നഗരസഭ വീണ്ടും വ്യാപാരിയോഗം വിളിച്ചത്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, സി. മാധവി, കെ. പ്രകാശന്‍, പി. ഭാര്‍ഗവി യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."