ഇന്ധനവിലയിലെ ഇളവ് കണ്ണില്‍പൊടിയിടല്‍: കോണ്‍ഗ്രസ്
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ പെട്രോളിന് ഒരു പൈസയുടെയും പിണറായി സര്‍ക്കാര്‍ ഒരു രൂപയുടെയും ഇളവ് നല്‍കിയതു ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അനിയന്ത്രിതമായ രീതിയിലാണ് വില ഉയരുന്നത്. എന്നിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍പോലും അനക്കുന്നില്ല.
പെട്രോള്‍, ഡീസല്‍ വില കുതിച്ചുകയറുന്നതിനെതിരേ വമ്പിച്ച ജനരോഷമാണ് തിളച്ചുപൊങ്ങുന്നത്. അതു തണുപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണ് നാമമാത്രമായ ഈ ആനുകൂല്യമെന്ന് ഹസന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാതൃകയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കൂട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറുതവണയാണ് അധിക നികുതി വേണ്ടെന്നുവച്ചത്.
ഇന്ധന നികുതിയിലൂടെ ഇപ്പോള്‍ പ്രതിമാസം 700 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു വരുമാനം ലഭിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 610 കോടിയായിരുന്നു. 2018 ജനുവരിയില്‍ 640 കോടിയും ഫെബ്രുവരിയില്‍ 669 കോടിയും നികുതി വരുമാനം ലഭിച്ചു. ആനുപാതികമായ ഇളവ് സര്‍ക്കാര്‍ നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."