HOME
DETAILS
MAL
കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും പുകയില വിരുദ്ധ ക്ലിനിക്കുകള്‍ സ്ഥാപിക്കും: മന്ത്രി
backup
May 31 2018 | 19:05 PM
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ.
എല്ലാ മെഡിക്കല്‍ കോളജുകളിലും മിനി ക്യാന്‍സര്‍ സെന്റര്‍ തുടങ്ങും. പുകയില നിരോധനം ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന തൊഴിലാളികളുടെ പുനരധിവാസ പ്രശ്നങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകപുകയില വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പിന് കീഴിലുളള എല്ലാ സ്ഥാപനങ്ങളും ആയുഷിനു കീഴിലുളള സ്ഥാപനങ്ങളും പുകയില വിമുക്തമായി മന്ത്രി പ്രഖ്യാപിച്ചു.
ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."