ബണ്ടുകളില്‍ സ്ഥാപിച്ച കയര്‍ ഭൂവസ്ത്രം നശിക്കുന്നു
മാന്നാര്‍: ലക്ഷങ്ങള്‍ മുടക്കി പാടത്തെ ബണ്ടുകളില്‍ സ്ഥാപിച്ച കയര്‍ ഭൂവസ്ത്രം മിക്കതും നശിച്ചുതുടങ്ങി. വിവിധ പാടശേഖരങ്ങളിലൂടെ കടന്ന് പോകുന്ന തോടുകളുടെ ഇരുഭാഗങ്ങളിലുമുള്ള മണ്‍ചിറകള്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചത്.
തോട്ടില്‍നിന്നുള്ള ചെളിമണ്ണ് കോരിയിട്ട് ബലപ്പെടുത്തിയാണ് പല ഭാഗങ്ങളിലും കയര്‍ ഭൂവസ്ത്രം ഇട്ടതെങ്കിലും ഇതിന് മുകളിലായി വെള്ളം കെട്ടിക്കിടന്ന് ചെളിമണ്ണ് ഇളകി പോകുന്നതോടെയാണ് കയറുകള്‍ ദ്രവിച്ചും അഴുകിയും നശിക്കുന്നത്. ചെന്നിത്തലയില്‍ ഒരു ഇരട്ടക്കുളത്തിന് നാല് വര്‍ഷം മുന്‍പ് കയര്‍ ഭൂവസ്ത്രം ഇട്ടത് പൂര്‍ണമായും ദ്രവിച്ച് നശിച്ചുകഴിഞ്ഞു.
ഇത്തരത്തില്‍ പല പാടശേഖരങ്ങളിലും കുളങ്ങളിലും കയ്യാലകളിലും സ്ഥാപിച്ച കയര്‍ ഭൂവസ്ത്രങ്ങള്‍ പലതും നശിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ഗ്രാമപഞ്ചായത്തുകളും ഇതൊരു പുതിയ പദ്ധതിയാക്കി കയര്‍ ഭൂവസ്ത്രം ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു പാഴ്പദ്ധതിയാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."