HOME
DETAILS

റിയാദ് തർഹീലിൽ കഴിയുന്നവർക്ക് ജാമ്യത്തിന്‌ സാധ്യത; ആവശ്യമായ സഹായവുമായി റിയാദ് കെ.എം.സി.സി

  
backup
March 28 2020 | 05:03 AM

saudi-kmmc-help

 

റിയാദ്: കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിയാദിലും പരിസര പ്രദേശങ്ങളിലുമായി പോലീസ് കസ്റ്റഡിയിലും ഡിപ്പോർട്ടേഷൻ സെന്ററി(തർഹീൽ)ലും കഴിയുന്നവർക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ റിയാദ് കെ.എം.സി.സി തയ്യാറാണെന്നും സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. നിയമപരമായ രേഖകളുടെ അഭാവം നിമിത്തം പിടിയിലായ നിരവധി പേർ റിയാദിലെ തർഹീലിൽ കഴിയുന്നുണ്ട്. ഇരുന്നൂറിലധികം ഇന്ത്യക്കാർ നിലവിൽ ഡിപ്പോർട്ടേഷൻ സെന്ററിലുണ്ടെന്നാണ്‌ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വളണ്ടിയർമാരുടെ അന്യോഷണത്തിൽ വ്യക്തമായത്.  ഇതെതുടർന്ന് തർഹീൽ മേധാവികളുമായി ഇവർ ചർച്ച നടത്തുകയും സാധ്യമായ സഹായങ്ങൾ നൽകാമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തു. വിഷയം ഇന്ത്യൻ എംബസി അധികൃതരുടെ ശ്രദ്ദയിലും കൊണ്ട് വന്നിട്ടുണ്ട്.

 

തൊഴിൽ പരിശോധനക്കിടെ പിടിക്കപ്പെട്ട് റിയാദ് തർഹീലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പലർക്കും എംബസിയിൽ നിന്നും എമർജൻസി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ലഭിച്ചിരുന്നു. എന്നാൽ ഇവരെ നാട്ടിലേക്ക് കയറ്റി വിടാനിരിക്കെയാണ്‌ കൊറോണ വൈറസ് നിമിത്തം സഊദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെക്കുന്നത്. ഇതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യം മാറി വരുന്നത് വരെ ഒരു പക്ഷെ ഇവർ ജയിലിൽ കഴിയേണ്ടതായി വരും. അതല്ലെങ്കിൽ പ്രത്യേക വിമാനം അനുവദിക്കേണ്ടി വരും. എന്നാൽ ഈ പ്രത്യേക  സാഹചര്യത്തിൽ  ജയിലിൽ കഴിയുന്നവർക്ക് താൽക്കാലികമായി ജാമ്യം ലഭിക്കുന്നതിനാണ്‌ ഇത് വഴി അവസരമൊരുങ്ങുക. ജലിയിൽ കഴിയുന്നവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രസ്തുത വിവരം 0508517210 എന്ന നമ്പറിൽ അറിയിക്കുകയാണെങ്കിൽ റിയാദ് കെ.എം.സി.സിയുടെ വെൽഫെയർ വിംഗ് അവർക്ക് ജാമ്യം ലഭിക്കാനാവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് റിയാദ് കെ.എം.സി.സി  സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയും വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീക്ക് തുവ്വൂരും അറിയിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago