പരാജയ കാരണം പരിശോധിക്കും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ചെങ്ങന്നൂരിലെ യു.ഡി.എഫിന്റെ പരാജയകാരണം ഗൗരവമായി പരിശോധിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിജയിക്കുമെന്ന് കരുതിയയിടത്താണ് പരാജയപ്പെട്ടത്.
കോണ്‍ഗ്രസും ഈ വിഷത്തില്‍ പഠനം നടത്തണം. മുസ്‌ലിംലീഗ് സ്വാധീന മേഖലയിലെല്ലാം യു.ഡി.എഫ് മുന്നേറ്റമുണ്ടായി. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ മുസ്‌ലിംലീഗിന്റെ സമുന്നത നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ ക്യാംപ് ചെയ്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതു സ്ഥാനാര്‍ഥിതന്നെ എടുത്തുപറഞ്ഞതാണ്. ബി.ജെ.പി യുഗം രാജ്യത്ത് അവസാനിക്കുന്നതിന്റെ സൂചനയാണ് ചെങ്ങന്നൂരില്‍ കണ്ടത്.
ഈ സര്‍ക്കാരിന്റെ കാലത്തുനടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂര്‍ ഒഴികെ രണ്ടിലും ജയിച്ചത്് യു.ഡി.എഫായിരുന്നു. പിറവം, അരുവിക്കര, നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പുകളിലും ഫലം യുഡി.എഫിനൊപ്പമായിരുന്നു.
സിറ്റിങ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതേ പാര്‍ട്ടി മത്സരിച്ചു ജയിച്ചു. ഉപതെരഞ്ഞെടുപ്പ് എല്ലാറ്റിന്റെയും വിലയിരുത്തലല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."