പെറുവിന് ആശ്വസിക്കാം; പോളോ ഗുരേര കളിക്കും
നോന്: പെറുവിന് ആശ്വാസം. അവരുടെ ക്യാപ്റ്റനും സുപ്രധാന താരവുമായ പോളോ ഗുരേരയ്ക്ക് ലോകകപ്പ് കളിക്കാന്‍ അനുമതി. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഫ താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് 14 മാസത്തേക്ക് നീട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഗുരേരയുടെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ഇന്നലെ സ്വിറ്റ്സര്‍ലന്‍ഡ് സുപ്രിം കോടതി താരത്തിന്റെ വിലക്ക് താത്കാലികമായി മരവിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണ് പെറു ടീമിന് ആശ്വസമായത്. താന്‍ ഉത്തേജക മരുന്ന് കഴിച്ചിട്ടില്ലെന്ന് 34കാരനായ താരം വാദിച്ചത് കോടതി അംഗീകരിച്ചാണ് വിലക്ക് മരവിപ്പിക്കാന്‍ ഉത്തരവിട്ടത്.
വിലക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോകകപ്പിനുള്ള താത്കാലിക ടീമില്‍ ഗുരേര അംഗമായിരുന്നു. അടുത്ത ദിവസം തന്നെ അന്തിമ സംഘത്തെ പ്രഖ്യാപിക്കാനിരിക്കേ നായകന്റെ വിലക്ക് മാറിയതോടെ അദ്ദേഹം ടീമിലുണ്ടാകുമെന്ന് ഉറപ്പായി.
നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് ആദ്യം ഒരു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. പിന്നീട് അതില്‍ ഗവേണിങ് കമ്മിറ്റി ആറ് മാസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫിഫ 14 മാസത്തേക്ക് നീട്ടിയത് പെറു നായകന് തിരിച്ചടിയായി മാറി. ഇതിനെതിരേ ഗുരേരയും സഹ താരങ്ങളും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."