മദ്യാസക്തി: കൊല്ലത്ത് രണ്ടുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൊല്ലം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് പേര് ജീവനൊടുക്കി. പെരുമ്പുഴ ഡാല്‍മിയ പാമ്പുറത്തുഭാഗം എസ്.കെ ഭവനില്‍ പരേതനായ വേലു ആചാരി-കൃഷ്ണകുമാരി ദമ്പതികളുടെ മകന് സുരേഷ് (38), ചവറ നല്ലേഴത്ത് മുക്ക് സ്വദേശി മുന്‍ ക്രിക്കറ്റ് താരവും ഐ.എസ്.ആര്.ഒയിലെ ജീവനക്കാരനുമായിരുന്ന ബിജു വിശ്വനാഥന് (50) എന്നിവരാണ് മരിച്ചത്.
അര്‍ബുദ രോഗിയായ സുരേഷ് അമ്മൂമ്മ തങ്കമ്മയോടൊപ്പമായിരുന്നു താമസം. ഇന്നലെ പുലര്‍ച്ചെ നാലോടെ തങ്കമ്മ വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ സുരേഷ് അകത്തുനിന്ന് വാതിലടച്ചു. പ്ലാസ്റ്റിക് കയറുപയോഗിച്ച് ഉത്തരത്തില്‍ തൂങ്ങുകയായിരുന്നുവത്രെ. മദ്യം ലഭിക്കാത്തതിനാല്‍ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുണ്ടറ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്.
ചവറ സ്വദേശിയായ ബിജു വിശ്വനാഥനെ മയ്യനാട് കൂട്ടിക്കട പീഠികമുക്കിലെ സഹോദരിയുടെ വീടിനു സമീപമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. പിതാവ്: വിശ്വനാഥന് പിള്ള, മാതാവ്: സുഭദ്ര, സഹോദരി: ലൈജു. ബിജു വിശ്വനാഥന് അവിവാഹിതനാണ്. ഇരവിപുരം പൊലിസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."